സുപ്രീംകോടതിയുടെ നിര്‍ദേശത്തിന് പിന്നാലെ പൊന്മുടിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ച് തമിഴ്‌നാട് ഗവര്‍ണര്‍

ചെന്നൈ. തമിഴ്‌നാട്ടില് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ കെ പൊന്മുടിയെ ക്ഷണിച്ച് ഗവര്‍ണര്‍. പൊന്മുടിയുടെ കേസ് സുപ്രീംകോടതി പരിഗണിക്കുന്ന സാഹടര്യത്തിലാണ് നീക്കം. വെള്ളിയാഴ്ച വൈകിട്ട് 3.30നാണ് സത്യപ്രതിജ്ഞ. ഇതുമായി ബന്ധപ്പെട്ട് എംകെ സ്റ്റാലിന് രാജ്ഭവന്‍ കത്തയച്ചു.

അതേസമയം പൊന്മുടിയെ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചുവെന്ന് എജി സുപ്രീംകോടതിയെ അറിയിച്ചു. ക്രിമിനല്‍ക്കേസില്‍ കുറ്റക്കാരനാണെന്ന് വിധി സ്‌റ്റേ ചെയ്തിട്ടും പൊന്മുടിയെ സമന്ത്രിയാക്കാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

തമിഴ്‌നാട് ഗവര്‍ണറുടെ നടപടിയില്‍ കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു. പൊന്മുടിയെ മന്ത്രിയാക്കാനും മന്ത്രിമാരുടെ വകുപ്പ് മാറ്റത്തിനും അനുമതി നല്‍കാന്‍ ഗവര്‍ണറോട് കോടതി നിര്‍ദേശിക്കണമെന്നായിരുന്നു ഹര്‍ജി.