രണ്ടാം വിവാഹം ഉണ്ടാകും, വിവാഹം എന്ന സിസ്റ്റത്തിന് എതിരല്ല- അഞ്ചു ജോസഫ്

റിയാലിറ്റി ഷോയിലുടെ ശ്രദ്ധേയയായ മലയാളികളുടെ പ്രിയപ്പെട്ട യുവ ഗായികയാണ് അഞ്ജു ജോസഫ്. അടുത്തിടെയായി ചില സിനിമകളിലും അഞ്ജു അഭിനയിച്ചിരുന്നു. സ്റ്റാർ മാജിക്ക് അടക്കമുള്ള പരിപാടികളിലൂടെ ശ്രദ്ധേയനായ ഷോ ഡയറക്ടർ അനൂപ് ജോണിനെയാണ് താരം വിവാഹം ചെയ്തത്. എന്നാൽ ഇരുവരും കഴിഞ്ഞ കുറച്ച് വർഷങ്ങളായി അകന്ന് ജീവിക്കുകയാണ്.

ഇപ്പോഴിതാ രണ്ടാമതും വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് ഗായിക നല്‍കിയ മറുപടിയാണ് വൈറലാവുന്നത്. ‘ഒരുപാട് ആളുകള്‍ എന്നോട് ചോദിക്കുന്ന ചോദ്യമാണ് രണ്ടാം വിവാഹം ഉണ്ടാവുമോ എന്ന്. ഉറപ്പായും ഞാന്‍ വീണ്ടും വിവാഹം കഴിക്കും. പക്ഷെ പറ്റിയ ഒരാളെ മാത്രമേ കഴിക്കൂ. നമ്മള്‍ക്ക് പറ്റുന്ന ആളാണെന്ന ചിന്ത മനസ്സില്‍ വരുമ്പോള്‍, അതിന് ശരിയായ സമയം ആയെന്ന് തോന്നുമ്പോള്‍ തീര്‍ച്ചയായും വിവാഹം ഉണ്ടാകും

‘ഞാന്‍ ഒരിക്കലും വിവാഹം എന്ന സിസ്റ്റത്തിന് എതിരല്ല. വിവാഹത്തെ അംഗീകരിക്കുന്ന ആള് തന്നെയാണ് ഞാന്‍. അതുകൊണ്ട് തന്നെ ഉറപ്പായും എന്റെ ജീവിതത്തില്‍ വീണ്ടും വിവാഹം ഉണ്ടാകുമെന്നാണ്’, അഞ്ചുവിന്റെ മറുപടി.