പ്രളയം, തമിഴ്നാട്ടിലേക്ക് സഹായം ഒഴുക്കി മലയാളികൾ

തമിഴ്നാട്ടിലെ പ്രളയദുരന്തത്തിന് മലയാളിയുടെ കൈത്താങ്ങ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ,കോർപ്പറേഷൻ, കേരള സിവിൽ ഡിഫൻസ് കേരള സർവീസ്, കേരള പോലീസ് എന്നിങ്ങനെ എല്ലാവരുടെയും സഹകരണത്തോടുകൂടി ഒരുപാട് സന്നദ്ധപ്രവർത്തകരുടെ സഹകരണത്തോടുകൂടി ആയിരം കിറ്റുകൾ തമിഴ്നാട്ടിലേക്ക് എത്തിച്ചു. ഇവയെല്ലാം തൂത്തുക്കുടിയിൽ എത്തി. 23 ഐറ്റങ്ങൾ ഉണ്ട് ഒരു കിറ്റിൽ.

അവിടത്തെ ആവശ്യകത അതായത് പ്രദേശത്തെ കലക്ടർമാർ അറിയിച്ചത് ആണ് ഈ മെറ്റീരിയൽ അങ്ങോട്ട് വിതരണം ചെയ്തു കൊണ്ടിരിക്കുന്നത്. തിരുവനന്തപുരം സിറ്റി കോർപ്പറേഷനും എറണാകുളം ജില്ലാ ഭരണകൂടവും ഇതുപോലെ വ്യാപകമായി സാധനങ്ങൾ ശേഖരിക്കുകയും കയറ്റിവിടുകയും ചെയ്യുന്നുണ്ട്.

കൊച്ചുകുട്ടികൾ മുതൽ ഇന്നലെ രാത്രി ഒരുമണിക്കും രണ്ടുമണിക്കും വന്ന് ഞങ്ങളുടെ പാക്കിങ്ങിന് സഹകരിക്കുന്നുണ്ടായിരുന്നു അത് അവരോട് നമ്മൾ ആവശ്യപ്പെട്ടിട്ടില്ല അവരെ ഇവിടെ ഇരുത്താനുമൊക്കെ സ്ഥലം വേറെ കൊടുത്തെങ്കിലും കുട്ടികളില്ല ഞങ്ങൾ കൂടെയാണ് എന്ന് പറഞ്ഞ് ഒരു മണിക്കും രണ്ടുമണിക്കൂർ ഒക്കെ ഇവിടെ ഇരുന്നു ഞങ്ങടെ കൂടെ പാക്കിന് ചേരുകയാണ് ചെയ്തത്.

കേരളത്തിൽ പൊതുവിലുള്ള ജനങ്ങളുടെ സഹകരിച്ചിട്ടുള്ള പ്രവർത്തനം ഒരു ഭാഷ വീണ്ടും നമ്മൾ തെളിയിക്കുകയാണ് തമിഴ്നാട് ബഹുമാനപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി അദ്ദേഹത്തിൻറെ മാധ്യമങ്ങളിലും എല്ലാം കേരളത്തിന്റെ ഈ സഹായത്തിന് നമ്മുടെ നന്ദി രേഖപ്പെടുത്തിക്കൊണ്ട് പരാമർശം ഇന്നലെ പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു അർത്ഥത്തിൽ നമ്മുടെ അയൽക്കാരെ നമ്മളാണ് സഹിക്കേണ്ടത് 2018 ൽ അവരാണ് നമ്മളെ ഏറ്റവും നന്നായി സഹായിച്ചത് ഓർക്കണം. എല്ലാവരും കൂടുതൽ സഹകരിച്ച് നമ്മൾക്ക് അങ്ങോട്ട് കൂടുതൽ സഹായങ്ങൾ എത്തിക്കാനുള്ള സഹായം എല്ലാവരും ചെയ്യണമെന്ന് ഞങ്ങൾ വിനീതമായി അഭ്യർത്ഥിച്ചിട്ടുണ്ട്.