പാക്ക് വ്യോമസേനാ താവളം തകർത്തു, 3 ഭീകരന്മാർ കൊല്ലപ്പെട്ടു

പാക്കിസ്ഥാൻ വ്യോമസേനാ താവളം ഭീകരന്മാർ ആക്രമിച്ചു. പാക്കിസ്ഥാനിലെ മിയാൻവാലി ഏരിയയിലെ വ്യോമസേനാ താവളത്തിനു നേരെ ഭീകരാക്രമണം. താവളം ആക്രമിച്ച് മിസൈലുകളും, ബോംബുകളും കൈവശപ്പെടുത്താൻ ഉള്ള നീക്കം ആയിരുന്നു. 3 ഭീകരന്മാർ പാക്കിസ്ഥാൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.വ്യോമതാവളത്തിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിസ്റ്റ് ഭീകര സംഘടനയായ തെഹ്‌രീകെ ജിഹാദ് ഏറ്റെടുത്തിട്ടുണ്ട്. തെഹ്‌രീകെ ജിഹാദ്ക്താവ് മുല്ല മുഹമ്മദ് കാസിമാണ് ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയത്. ആക്രമണം നടത്തിയ സംഘത്തിൽ നിരവധി ചാവേർ ബോംബർമാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സംഘടന അവകാശപ്പെട്ടു. ആക്രമണം സ്ഥിരീകരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമുഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. താവളത്തിലുണ്ടായിരുന്ന ടാങ്ക് തകർത്തതായും ഭീകരസംഘടന അവകാശപ്പെട്ടിട്ടുണ്ട്.

നേരത്തെ ഇമ്രാൻ ഖാൻ അറസ്റ്റിലായതിനു പിന്നാലെ പാർട്ടി അനുയായികൾ മിയാൻവാലി വ്യോമത്താവളത്തിൽ ആക്രമണം നടത്തിയിരുന്നു. വ്യോമതാവളത്തിന് പുറത്ത് സ്ഥാപിച്ചിരുന്ന യുദ്ധ വിമാനത്തിൻ്റെ മാതൃകയും അന്ന് പ്രതിഷേധക്കാർ തീയിട്ടിരുന്നു. വ്യോമ താവളം ആക്രമിച്ച് പാക്കിസ്ഥാനിൽ നിന്നും പലസ്തീനിനിലേക്ക് ആയുധങ്ങൾ കടത്താനുള്ള പദ്ധതിയാണ്‌ എന്ന് സംശയിക്കുന്നു. എന്തായാലും പാക്കിസ്ഥാൻ ഭീകരാക്രമണ അലർട്ട് പുറപ്പെടുവിച്ചു. ഇന്ത്യയിലും അതീവ ജാഗ്രതയാണ്‌. കാശ്മീർ അതിർത്തിയിൽ വൻ സുരക്ഷ തന്നെ ശക്തിപ്പെടുത്തി. ആക്രമണത്തിൽ മൂന്ന് വിമാനങ്ങൾക്കും ഒരു ഇന്ധന ടാങ്കറിനും കേടുപാടുകൾ സംഭവിച്ചതായി പാകിസ്ഥാൻ സൈന്യം അറിയിച്ചു.

സെൻട്രൽ പാക്കിസ്ഥാനിലെ മിയാൻവാലി ഏരിയയിലെ വ്യോമസേനാ താവളത്തിനു നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ സൈന്യം ശനിയാഴ്ച പ്രസ്താവനയിൽ അറിയിച്ചു. മൂന്ന് തീവ്രവാദികൾ താവളത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് കൊല്ലപ്പെടുകയും മറ്റ് മൂന്ന് പേരെ വളയുകയും ചെയ്തതായി സൈന്യം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.അതേസമയം, ഭീകരർ ഇപ്പോഴും സ്ഥലത്ത് തമ്പടിച്ചിട്ടുണ്ടെന്നും പ്രദേശം വൃത്തിയാക്കാനുള്ള ഓപ്പറേഷൻ നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

2023 നവംബർ 04 ന്, അതിരാവിലെ, പാകിസ്ഥാൻ വ്യോമസേനയുടെ മിയാൻവാലി പരിശീലന എയർ ബേസ് ഭീകരാക്രമണത്തിനു വിധേയമാകുകയായിരുന്നു.പ്രദേശം പൂർണ്ണമായും പാക്കിസ്ഥാൻ സൈന്യം വളഞ്ഞിരിക്കുകയാണ്‌.പാകിസ്ഥാൻ സായുധ സേന എന്തുവിലകൊടുത്തും രാജ്യത്ത് നിന്ന് തീവ്രവാദ ഭീഷണി ഇല്ലാതാക്കാൻ പ്രതിജ്ഞാബദ്ധമാണ് എന്നും പ്രസ്ഥാവനയിൽ പറയുന്നു.പാകിസ്ഥാൻ സായുധ സേനാ വക്താവ് ആണ്‌ പ്രസ്ഥാവന ഇറക്കിയത്

ഒരർഥത്തിൽ വിതച്ചത് കൊയ്യുകയാണ്‌ പാക്കിസ്ഥാൻ. കാശ്മീരിലെ ഇന്ത്യൻ മിലിട്ടറി ക്യാമ്പുകൾ ആക്രമിക്കാൻ ഭീകരന്മാർക്ക് പരിശീലനം നല്കിയത് പാക്കിസ്ഥാൻ ആയിരുന്നു. ഉറിയിലും പത്താൻ കോട്ടും ആക്രമണം നടത്തിയത് പാക്കിസ്ഥാൻ ആയിരുന്നു. ഇപ്പോൾ ഇതാ അവർ പരിശീലനം നല്കിയ ഭീകരവാദികൾ അവരുടെ തന്നെ മിലിട്റ്ററി ക്യാമ്പുകൾ ആക്രമിക്കുകയാണ്‌. അതേ സമയം മരന സംഖ്യ കൃത്യമായി എത്ര എന്ന് പാക്കിസ്ഥാനിൽ നിന്നും പുറത്ത് വന്നിട്ടില്ല.

മിയാൻവാലിയിലെ പാകിസ്ഥാൻ വ്യോമസേനാ താവളം ഒന്നിലധികം ചാവേർ ബോംബർമാർ ഉൾപ്പെടെ കനത്ത ആയുധധാരികളായ നിരവധി ജിഹാദികൾ വ്യോമതാവളത്തിൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്.നിരവധി സൈനീകർക്കും അപകടം ഉണ്ടാകാൻ സാധ്യത ഉണ്ട് എന്ന് റിപോർട്ടുകൾ ഉണ്ട്.ആക്രമണകാരികൾ വ്യോമതാവളത്തിന്റെ ചുവരുകളിൽ കയറാൻ ഗോവണി ഉപയോഗിച്ചതായും ദൃക്സാക്ഷികളേ ഉദ്ദരിച്ച് റിപ്പോർട്ടുകൾ പരാമർശിച്ചു. അത്യാധുനിക ആയുധങ്ങളാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്.എയർ ബേസിനുള്ളിൽ പാർക്ക് ചെയ്തിരുന്ന ഒന്നിലധികം വിമാനങ്ങൾ നശിച്ചതായി ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പാക്കിസ്ഥാൻ ഉയർ ബേസ് കൊള്ളയടിക്കുകയും ആയുധങ്ങൾ കടത്തുകയും ആയിരുന്നു ഭീകരരുടെ ലക്ഷ്യം എന്നും സംശയിക്കുന്നു.ഇതിനിടെ മിലിട്ടറി എയർബേസിൽ വൻ സ്ഫോടനങ്ങൾ നടക്കുന്നതിന്റെ വീഡിയോകൾ പുറത്ത് വന്നിട്ടുണ്ട്.സംഭവ സ്ഥലത്ത് നിരവധി ബോംബ് സ്ഫോടനങ്ങൾ നടന്നതായി പരിസരവാസികൾ പറയുന്നു. ചാവേർ ബോംബർമാർക്കെതിരെ പാകിസ്ഥാൻ സൈന്യത്തിൻ്റെ സെെനിക നടപടി തുടരുന്നതായാണ് റിപ്പോർട്ടുകൾ. ഇരുവശത്തുനിന്നും കനത്ത വെടിവയ്പ്പ് നടക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ആക്രമണം സ്ഥിരീകരിച്ച് പാകിസ്ഥാൻ സെെന്യം പ്രസ്താവനയുമായി രംഗത്തെത്തി.

സൈന്യം പറയുന്ന ഇങ്ങിനെ, 2023 നവംബർ നാലാം തീയതി അതിരാവിലെ പാകിസ്ഥാൻ വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള മിയാൻവാലി വ്യോമസേന കേന്ദ്രത്തിൽ ഭീകരർ കടന്നു കയറി ആക്രമണം നടത്താൻ ശ്രമിക്കുകയും പ്രസ്തുത ആക്രമണം പാകിസ്ഥാൻ സൈന്യം പരാജയപ്പെടുത്തുകയും ചെയ്തു. സൈന്യം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. മൂന്നു ഭീകരത സൈന്യം വധിച്ചു. മറ്റുള്ളവരുമായി ഏറ്റുമുട്ടൽ തുടർന്നുകൊണ്ടിരിക്കുന്നു. ഭീകരാക്രമണത്തിൽ സൈനിക കേന്ദ്രത്തിലും നിർത്തിയിട്ടിരുന്ന മൂന്നു യുദ്ധവിമാനങ്ങളും ഒരു ഇന്ധന ടാങ്കറും ഭീകരർ തകർത്തുവെന്നും സെെന്യം പറഞ്ഞു.