തലശ്ശേരിയിലെ ബ്ലഡ് മാഫിയെ പൂട്ടാൻ നടപടി ആരംഭിച്ച് പോലിസ്

തലശ്ശേരിയിലെ ബ്ലഡ് മാഫിയെ പൂട്ടാൻ പോലീസ് നടപടി തുടങ്ങി. ഇന്നലെ രാത്രി പോലീസ് നടത്തിയ പിശോധനയിൽ രണ്ടാം ഗേറ്റിന് സമീപത്തെ വീട്ടിൽ നിന്നും ഒപ്പിട്ട് വാങ്ങിയ നിരവധി മുദ്ര പേപ്പറുകളും ചെക്ക് ലീഫുകളും കണ്ടെത്തി. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്.ഐ. ദീപ്തിയും സംഘവും നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. വീട്ടുടമ ഇന്ദിരയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ഹാജരാകാൻ നോട്ടീസും നല്കിയിട്ടുണ്ട്.

അതേ സമയം ഓപ്പറേഷൻ കുമ്പേര നിന്നതോടെ ഇപ്പോൾ ബ്ലഡ് ഓഫിയ സംഘം സജീവമായിരിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് അന്നന്നെ കണ്ണൂർ എസ്.പിയായിരുന്ന ഉണ്ണിരാജയാണ് ഓപ്പറേഷൻ കുമ്പേരക്ക് തുടക്കമിട്ടത്ത്. അതോടെ ബ്ലഡ് മാഫിയ സംഘം വീണ്ടും സജീവമായിരിക്കുയാണ്. പല കുടുംബങ്ങളും ഈ വട്ടി പലിശക്കാരുടെ ഭീഷണിയിൽ ആത്മഹത്യയുടെ വക്കിലുമാണ്. തമിഴ്നാട് സ്വദേശികളും കേരളത്തിൽ എത്തി വട്ടി പലിശനല്കുന്നുണ്ട്.

ഇവരുടെ കസ്റ്റമർ അധികവും സ്ത്രീകളാണ് ഇവരെ ഭീഷണിപ്പെടുത്തിയാൽ പണം പെട്ടെന്ന് ലഭിക്കുമെന്നത് ഉള്ളത് കൊണ്ടാണ് സ്ത്രീകൾക്ക് ഇടയിൽ ഇവർ ബിസിനസ് നടത്തുന്നത്. അതിനിടെയിൽ സംസ്ഥാനത്ത് വിവാദമായി കൊണ്ടിരിക്കുന്ന ധനകാര്യ സ്ഥാപനത്തിൻ്റെ തലശ്ശേരിയിലെ മാനേജരുടെ പിതാവ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു.ഇതിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം.