ജിപിഎസ് നിർദ്ദേശത്തിൽ കാറോടിച്ച കാറും യുവതികളും കടലിൽ വീണു, viral video

വഴിയറിയില്ലെങ്കിൽ പ്രശ്‌നമില്ല ജിപിഎസ് ഉണ്ടല്ലോ എന്ന വിശ്വാസത്തിലായിരിക്കും നമ്മൾ പല സ്ഥലങ്ങളിലേക്കും യാത്ര ചെയ്യാറുള്ളത്. എന്നാൽ ജിപിഎസ് എട്ടിന്റെ പണി നൽകിയ സംഭവങ്ങൾ നിരവധി. ഇപ്പോഴിതാ ജിപിഎസിനെ വിശ്വസിച്ച രണ്ട് യുവതികൾക്ക് കിട്ടിയത് എട്ടിന്റെ പണി. ഹാർബർ സന്ദർശിക്കാൻ പുറപ്പെട്ട യുവതികൾ പോയി വീണത് കടലിൽ. സംഭവം നടന്നത് യുഎസിലെ ഹവായിലാണ്.

വാഷിംഗ്ടൺ പോസ്റ്റിലെ ഒരു റിപ്പോർട്ട് പ്രകാരം, രണ്ട് വിനോദസഞ്ചാരികൾ അവരുടെ ജിപിഎസ് നിർദ്ദേശങ്ങൾ പാലിച്ച് ഹവായിയിലെ കൈലുവാ-കോണയിലെ ഒരു തുറമുഖത്തേക്ക് പോവുകയായിരുന്നു. എന്നാൽ നേരെ വീണത് കടലിൽ ആയിരുന്നു. സംഭവത്തിന്റെ വീഡിയോ, ഒരു പ്രദേശവാസിയായ ഒരാൾ റെക്കോർഡുചെയ്‌തിരുന്നു. ഒരു കപ്പൽ ബോട്ട് ജോലിചെയ്യുന്ന ജീവനക്കാരാണ് യാത്രക്കാരെ അവരുടെ മുങ്ങുന്ന വാഹനത്തിൽ നിന്ന് രക്ഷിക്കുന്നത്. കാറിന്റെ മുൻവശത്ത് നിന്നാണ് ഇരുവരെയും പുറത്തെടുത്തത്. സീറ്റ് ബെൽറ്റ് ഇട്ടാണ് ഡ്രൈവർ ഇരുന്നത്.

‘ഞാൻ മഴയിൽ നിന്ന് രക്ഷക്കായി അവിടെ ഇരിക്കുകയായിരുന്നു, അടുത്ത കാര്യം, ഞങ്ങളുടെ ബോട്ടിനെ നേരിട്ട് ഹാർബറിലേക്ക് വളരെ സാധാരണ വേഗതയിൽ ഒരു കാർ ഓടിക്കുന്നത് ഞാൻ കണ്ടു. മിസ് ഹച്ചിൻസൺ വാഷിം​ഗ്ടൺ പോസ്റ്റിനോട് പറഞ്ഞിരിക്കുന്നു.’ ‘അത് വളരെ ആത്മവിശ്വാസത്തോടെയാണ് ചെയ്തത്, അവരുടെ മുഖത്ത് പരിഭ്രാന്തി ഇല്ലായിരുന്നു. അവർ അപ്പോഴും പുഞ്ചിരിക്കുന്നുണ്ടായിരുന്നു’ അവർ ഇരുവരും സഹോദരിമാരായിരുന്നു.’ഹാർബറിൽ മാന്താ റേ സ്‌നോർക്കൽ ടൂർ കമ്പനി കണ്ടെത്താൻ ശ്രമിക്കുന്നതിനിടെയാണ്, വിനോദ സഞ്ചാരികൾ അവരുടെ ജിപിഎസ് നിർദ്ദേശങ്ങൾ പിന്തുടർന്നത് വഴി കടലിൽ പോയി വീഴുന്നത്.’ മിസ് ഹച്ചിൻസൺ പിന്നീട് പറഞ്ഞു.

 

View this post on Instagram

 

A post shared by Christie H (@thehutchess)