ക്രൈം ബ്രാഞ്ച് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തുന്നു, സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ ഉപഹർജി നൽകി.

 

കൊച്ചി/ ഗൂഢാലോചനക്കേസിലെ ചോദ്യം ചെയ്യലിന്റെ പേരിൽ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ ഉപ ഹർജി നൽകി. ക്രൈംബ്രാഞ്ച് രഹസ്യമൊഴിയിലെ വിവരങ്ങൾ ചോദിക്കുന്നു.

കള്ളക്കേസിൽ കുടുക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു. ഹൈക്കോടതിയിൽ നൽകിയ ഉപഹർജിയിൽ സ്വപ്ന ആരോപിച്ചിരിക്കുന്നു. കേസുകളെടുത്ത് വെട്ടിലാക്കുമെന്നു സ്വപ്നയെ ക്രൈം ബ്രാഞ്ച് ഭീക്ഷണിപ്പെടുത്തി കൊണ്ടിരിക്കു മ്പോഴാണ് നിയമത്തിലൂടെ ക്രൈം ബ്രാഞ്ചിനെയും സർക്കാരിനെയും വെട്ടിലാക്കാൻ ഉപകരിക്കുന്ന ആരോപങ്ങളുമായി സ്വപ്ന ഹൈക്കോടതിയിൽ ഉപ ഹർജി നൽകിയിരിക്കുന്നത്.

എൻഫോഴ്സ്മെന്റ് മുൻപാകെ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരെ നൽകിയ തെളിവുകൾ സംബന്ധിച്ചു ഗൂഡാചനകേസിനെന്നു പറഞ്ഞു വിളിച്ചു വരുത്തി ക്രൈം ബ്രാഞ്ച് ചോദ്യങ്ങൾ ചോദ്യങ്ങൾ ചോദിച്ചതായും തെളിവുകളുടെ വിശദാംശങ്ങൾ നൽകാൻ പോലീസ് ഭീഷണിപ്പെടുത്തിയതായും സ്വപന കോടതിയെ അറിയിച്ചിരിക്കുകയാണ്.

കേരളത്തിൽ 2016 മുതൽ 2020 വരെ നടന്ന പല സത്യങ്ങളും പുറത്തുകൊണ്ടുവരാൻ ശ്രമിച്ചെന്ന കാരണത്താൽ മുഖ്യമന്ത്രി അന്നംമുട്ടിച്ചെന്നു സ്വപ്ന സുരേഷ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിൽ ജാമ്യം ലഭിച്ച ശേഷം സ്വപ്ന സുരേഷിനു ജോലി നൽകിയ പാലക്കാട് എച്ച്ആർഡി എസ് ഇന്ത്യയെന്ന സ്ഥാപനത്തെ ഭരണസ്വാധീനം ഉപയോഗിച്ച് ഉപദ്രവിച്ചതായും സ്വപ്ന കുറ്റപ്പെടുത്തി. വളരെയധികം ബുദ്ധിമുട്ടിയാണ് ഇത്രയും ദിവസം എച്ച്ആർഡിഎസ് തന്നെ നിലനിർത്തിയതെന്നും ഇപ്പോൾ നിവൃത്തികേടുകൊണ്ടാണു പുറത്താക്കിയതെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.

മുൻമന്ത്രി കെ.ടി.ജലീൽ എംഎൽഎയുടെ പരാതിയിൽ റജിസ്റ്റർ ചെയ്ത ഗൂഢാലോചനാ കേസിൽ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തെ സ്വപ്ന തള്ളി. ഇതിനു പിന്നാലെയാണ് സ്വപ്ന നീതിതേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.