കുഞ്ഞിനെ പിടിച്ചു വലിച്ചു പ്രസവമെടുത്ത് നഴ്സിന്റെ ക്രൂരത, പൊന്നോമന കുഞ്ഞിന്റെ ഇടത് കൈയുടെ ചലനശേഷി നഷ്ടമായി

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ പിറന്നുവീണ കുഞ്ഞിന്റെ കൈയിന്റെ എല്ല് പൊട്ടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സർക്കാർ ആശുപത്രിയിൽ പ്രസവസമയം ഡോക്ടർ ഉണ്ടായിരുന്നില്ലെന്നാണ് പുറത്ത് വന്നിരിക്കുന്നത്. ഒടുവിൽ ഡോക്ടർ എടുക്കേണ്ട പ്രസവം ഒരു പരിചയവും ഇല്ലാത്ത നഴ്സ് എടുത്താണ് കുഞ്ഞിന്റെ കൈ എല്ല് പോറ്റാൻ കാരണമായിരിക്കുന്നത്.

ഇക്കാര്യത്തിൽ പരിചയം ഇല്ലാതെ നേഴ്സ് പ്രസവം എടുത്തത് ആകട്ടെ വയറ്റിൽ നിന്നും ഒരു ദയയുമില്ലാതെ കുഞ്ഞിനെ വലിച്ചു എടുത്തു പുറത്തിടുകയായിരുന്നു. ഇതോടെ പിറന്നുവീണ കുഞ്ഞിന്റെ കൈയിന്റെ എല്ല് പൊട്ടിയത് മാത്രമല്ല ഇടത് കൈയുടെ ചലനശേഷി ആകെ നഷ്ടപ്പെടുകയായിരുന്നു.

തിരുവന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലാണ് ഗുരുതരമായ വീഴ്ച ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് 27 നാണ് നെയ്യാറ്റിന്‍കരയിലെ ജനറല്‍ ആശുപത്രിയില്‍ വെച്ച് അവണാകുഴി സ്വദേശി പ്രജിത്തിന്റെ ഭാര്യ കാവ്യയുടെ പ്രസവം നടന്നത്. പ്രസവത്തിനിടെ കുഞ്ഞിന്റെ കൈയ്ക്ക് പൊട്ടലുണ്ടായെന്നും ഞരമ്പ് വലിഞ്ഞുപോയെന്നുമാണ് കുടുംബം പറയുന്നത്. പ്രസവ സമയത്ത് നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രധാന ഡോക്ടര്‍മാരുണ്ടായിരുന്നില്ലെന്നും ജൂനിയര്‍ ഡോക്ടറും നഴ്‌സുമാരും മാത്രമാണ് പ്രസവ സമയത്ത് ലേബര്‍ മുറിയില്‍ ഉണ്ടായിരുന്നതെന്നും കുഞ്ഞിന്റെ ‘അമ്മ കാവ്യ പറയുന്നു.

ജനിച്ച ശേഷം കുഞ്ഞിന് ഇടത് കൈ അനക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഇക്കാര്യം അറിയിച്ചപ്പോള്‍ രണ്ടാഴ്ച കഴിഞ്ഞാല്‍ ശരിയാകുമെന്നാണ് നെയ്യാറ്റിന്‍കരയിലെ ആശുപത്രി അധികൃതര്‍ പറയുകയിരുന്നു. തുടർന്നും ഇടത് കൈയ്ക്ക് ചലനശേഷി ഇല്ലെന്നു മനസിലാക്കിയത്തോടെ എസ്എടി ആശുപത്രിയില്‍ ചികിത്സ തേടുകയിരുന്നു. പ്രസവമെടുത്തതിലെ പിഴവാണ് ഇതിന് കാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. പ്രസവത്തിനിടെ ശ്രദ്ധയില്ലാതെ കുഞ്ഞിനെ വലിച്ചെടുത്തതാണ് കൈയിന്റെ എല്ല് പൊട്ടാന്‍ കാരണം.

നിലവില്‍ എല്ല് പൊട്ടിയത് ശരിയായെങ്കിലും ഞരമ്പിന്റെ പ്രശ്‌നം മാറിയിട്ടില്ലെന്നും കുഞ്ഞിന്റെ മാതാപിതാക്കൾ ആരോപിക്കുന്നു. അതേസമയം, യുവതിയുടെ ആദ്യ പ്രസവമാണ് ഇത്. ഈ സംഭവത്തിൽ ഇപ്പോൾ ആരോഗ്യ മന്ത്രിക്ക് പരാതി നൽകിയിരികുകയാണ്. സമാനമായ സംഭവങ്ങൾ ഇതിനു മുൻപും നെയ്യാറ്റിൻകര ജനറൽ ആശുപത്രക്ക് എതിരെ ഉണ്ടായിരുന്നു.