മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്തോയ്യ സ്വർണം പുറത്ത് എടുക്കാൻ ഡോക്ടര്‍മാർ പാടുപെട്ടത് 24 മണിക്കൂര്‍.

കണ്ണൂര്‍. ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തി കൊണ്ട് വന്ന ഒരു കിലോ സ്വർണം പുറത്ത് എടുക്കാൻ പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാർ പാടുപെട്ടത് 24 മണിക്കൂര്‍. മുഹമ്മദ് സനീർ മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ക്യാപ്സ്യൂൾ രൂപത്തിലുള്ള 1071 ഗ്രാം സ്വർണ്ണവുമായി പിടിയിലായ മംഗലാപുരം സ്വദേശി മുഹമ്മദ് സനീറിന്റെ മലദ്വാരത്തില്‍ നിന്ന് സ്വർണം പുറത്തെടുക്കാനാണ് പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാർ പാടുപെട്ടത്.

24 മണിക്കൂർ നേരത്തെ പരിശ്രമത്തിലോടുവിലാണ് പരിയാരം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ സഹായത്തോടെ പ്രതിയുടെ മലദ്വാരത്തില്‍ നിന്നും ഗുളികകൾ പുറത്തെടുത്തത്. അബുദാബിയിൽ നിന്നുമെത്തിയ മുഹമ്മദ് സനീർ പിടിയിലായ പിറകെ പരിയാരം മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു.

മുഹമ്മദ് സനീർ പേസ്റ്റ് രൂപത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാറിന്റെ നിര്‍ദേശപ്രകാരം സ്‌ക്വാഡ് അംഗങ്ങളും മട്ടന്നൂര്‍ എയര്‍പോര്‍ട്ട് ഇന്‍സ്പെക്ടര്‍ കുട്ടികൃഷ്ണന്‍, എസ്‌ഐ സന്തോഷ്, സാദിഖ്, ഷിജില്‍, സുധീര്‍ നൗഷാദ് സുജീഷ് മഹേഷ് എയര്‍പോര്‍ട്ടിലെ മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് എയര്‍പോര്‍ട്ടിലും പരിസരത്തും നടത്തിയ നിരീക്ഷണത്തിലാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്.