‘ഒറ്റ്’ എന്ന സിനിമയുടെ പുതിയഗാനം പ്രേക്ഷകർ ഏറ്റെടുത്തു.

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ‘ഒറ്റ്’ എന്ന സിനിമയുടെ പുതിയഗാനം പ്രേക്ഷകർ ഏറ്റെടുത്തു. ‘ഓരോ നഗരവും’ എന്നു തുടങ്ങുന്ന വിഡിയോ ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾ കെ.എസ്.ഹരിശങ്കർ ആണ് ആലപിച്ചിരിക്കുന്നത്.

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒരുമിച്ചുള്ള രംഗങ്ങളാണ് പാട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ പാട്ടുകളും പ്രേക്ഷകസ്വീകാര്യത ലഭിച്ചിരുന്നു. ഇരുപത്തിയഞ്ച് വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് അരവിന്ദ് സ്വാമി മലയാള സിനിമയില്‍ അഭിനയിക്കുന്നത്. ഫെല്ലിനി ടി.പി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒറ്റ്’.

തമിഴ്-മലയാളം ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷ്രോഫും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇഷ റെബ്ബയാണ് നായിക. തമിഴിൽ ‘രെണ്ടഗം’ എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.