നിയമ വിദ്യാർത്ഥിനിയെ മർദ്ദിച്ച ഡിവൈഎഫ്‌ഐ നേതാവിനെ പിടിക്കൂടാതെ പോലീസ്, മുൻകൂർ ജാമ്യം സുപ്രീംകോടതിയും തള്ളി

പത്തനംതിട്ട : നിയമ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ ഡിവൈ എഫ്‌ഐ നേതാവ് ജെയ്‌സൺ ജോസഫിന്റെ ഹർജി സുപ്രീംകോടതിയും തള്ളി. കേസിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ ഇയാൾ സമീപിച്ചിരുന്നു. എന്നാൽ ഇത് ഹൈക്കോടതി തള്ളിയതോടെയാണ് ഉത്തരവിനെ ചോദ്യം ചെയ്ത് ഹർജിയുമായി ജെയ്‌സൺ സുപ്രീംകോടതിയെ സമീപിച്ചത്.

2023 ഡിസംർ 20നാണ് മൗണ്ട് സിയോൺ ലോ കോളേജിൽ വച്ച് ജെയ്‌സൺ മർദ്ദിച്ചുവെന്ന് കാട്ടി യുവതി പരാതി നൽകിയത്. പരാതിക്ക് പിന്നാലെ ജെയ്‌സൺ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. എന്നാൽ ജാമ്യാപേക്ഷ ജനുവരി 9ന് ഹൈക്കോടതി തള്ളിയിരന്നു. എന്നാൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാതെ വന്നപ്പോൾ ജെയ്‌സനെതിരെ വീണ്ടും യുവതി രംഗത്തെത്തി.

പാർട്ടി പരിപാടികളിലടക്കം ജയിസൺ സജ്ജീവമായിട്ടും ഒളിവില്ലെന്ന ആറന്മുള പൊലീസിന്റെ വാദം ഒത്തുകളിയെ തുടർന്നെന്നാണ് മർദ്ദനമേറ്റ വിദ്യാർഥിനിയുടെ ആക്ഷേപം. ഇതോടെയാണ് ഇയാൾ ഇതോടെയാണ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഇയാൾ സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി സുപ്രീംകോടതിയും തള്ളി. ഇതോടെ നേതാവിനെ അകത്താക്കാതെ വഴിയില്ലാതെ അവസ്ഥയിലാകും പോലീസും.