ഭാര്യയെ കിയാര അദ്വാനിയുമായി താരതമ്യം ചെയ്തു;ഭർത്താവിന് ഭക്ഷണം നൽകാതെ ഭാര്യ

സെലിബ്രിറ്റികളെയും ബോളിവുഡ് താരങ്ങളെയും ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരാണ് ഏറെയും. സിനിമാതാരങ്ങളെ പ്രത്യേകിച്ച് നടിമാരെ പുകഴ്ത്തി സംസാരിക്കുന്നതും, അവരുമായി താരതമ്യം ചെയ്യുന്നതൊക്കെ കുടുംബത്തിനുള്ളിൽ അപസ്വരങ്ങൾക്ക് കാരണമാകാറുമുണ്ട്. ഇപ്പോഴിതാ, നടി കിയാര അദ്വാനിയെ പുകഴ്ത്തി സംസാരിച്ചതിന് ഭാര്യ ഭക്ഷണം നൽകുന്നില്ലെന്നാണ് ഒരു യുവാവിന്‍റെ പരാതി. സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോ ഏറെ ചർച്ചയാവുകയാണ്.

ഭാര്യയും ഭർത്താവും തമ്മിൽ കിയാരയുടെ പേരിൽ വഴക്കുണ്ടാവുന്നതാണ് ഈ വീഡിയോ. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ട്വിറ്റർ ഉപയോക്താവായ പ്രവീൺ എന്നയാളുടെ ഹാൻഡിൽ ഷെയർ ചെയ്ത ചെറിയ ക്ലിപ്പ് ഇന്റർനെറ്റിൽ തരംഗമായിരിക്കുന്നു എന്ന് തന്നെ പറയണം. ‘ഭർത്താവ് ഭാര്യയെ കിയാര അദ്വാനിയുമായി താരതമ്യം ചെയ്യുമ്പോൾ. #KiaraAdvani #viral #cutecouple’ എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ് ഇട്ടിരിക്കുന്നത്.

ദേഷ്യപ്പെട്ട ഭാര്യയെയാണ് വീഡിയോയിൽ പിന്നെ കാണുന്നത്. ഇതിനിടയിൽ, ഭർത്താവ് പശ്ചാത്തലത്തിൽ സംസാരിക്കുന്നുണ്ട്. അയാൾ ഫോൺ പിടിച്ച് ഭാര്യയുടെ സംസാരം റെക്കോർഡ് ചെയ്യുന്നുണ്ട്. ഭർത്താവ് യുവതിയെ സമാധാനിപ്പിക്കാൻ ശ്രമിക്കുമ്പോഴും പ്രകോപിതയായ ഭാര്യ അയാൾക്ക് ഭക്ഷണം നൽകാൻ വിസമ്മതിക്കുകയാണ്.

അയാൾ താൻ പറഞ്ഞത് ന്യായീകരിക്കാൻ ശ്രമിക്കുകയും അഭിനയത്തിന്റെ കാര്യത്തിൽ കിയാരയെ പുകഴ്ത്തുക മാത്രമാണ് ചെയ്തതെന്നും പറയുന്നു. ‘ഞാൻ അഭിനയിക്കണമെന്ന് നിങ്ങൾ കരുതുന്നുണ്ടോയെന്ന്’ ഭാര്യ ചോദിക്കുന്നു. ‘തും ജാവോ കിയാര അദ്വാനി കെ പാസ് ഔർ തുംഹേ കഹൻ നഹി മിലേഗാ (നിങ്ങൾ കിയാര അദ്വാനിയുടെ അടുത്തേക്ക് പോകൂ, നിങ്ങൾക്ക് ഇന്ന് ഭക്ഷണം പോലും കിട്ടില്ല),’ വീഡിയോ അവസാനിക്കുമ്പോൾ യുവതി പറയുന്നുണ്ട്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിനോടകം ആയിരകണക്കിന് ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. നൂറുകണക്കിന് ലൈക്കും കമന്‍റും വീഡിയോക്ക് ഇതിനകം കിട്ടിയിട്ടുണ്ട്.