എല്ലാവരെയും പരിഗണിച്ച് മുന്നോട്ട് പോകുന്ന സർക്കാരുകളാണ് ലോകത്തിന് ആവശ്യം, ആഗോള സർക്കാർ ഉച്ചക്കോടിൽ നരേന്ദ്രമോദി

ദുബായ് : കൃത്യവും സുതാര്യവുമായ ഭരണമാണ് ലോകത്തുളള എല്ലാ ഭരണകൂടങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുബായിയിൽ നടക്കുന്ന ആഗോള സർക്കാർ ഉച്ചക്കോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരെയും പരിഗണിച്ച് കൊണ്ട് മുന്നോട്ട് പോകുന്ന സർക്കാരുകളാണ് ലോകത്തിന് ആവശ്യം. സാങ്കേതികവിദ്യയിൽ പുരോഗതിയുണ്ടായിട്ടും ഭക്ഷണം, ആരോഗ്യം, ജലം, ഊർജ സുരക്ഷ എന്നിവയുൾപ്പെടെ മുൻനൂറ്റാണ്ടിലെ വെല്ലുവിളികൾ വർധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഭരണമികവിനെയും നരേന്ദ്രമോദി അഭിനന്ദിച്ചു. നഹ്യാന്റെ ഭരണ നേത്യത്വവും വീക്ഷണങ്ങളും മികവുറ്റതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘അഴിമതിയില്ലാത്ത സുതാര്യമായ ഒരു ഭരണകൂടത്തെയാണ് ഇപ്പോൾ ലോകത്തിനാവശ്യം. ഒരു വശത്ത് ലോകം വികസനത്തെ സ്വീകരിക്കുന്നു.

അതേസമയം, രണ്ട് ദിവസത്തെ സന്ദർശനത്തിന് യുഎഇയിൽ എത്തിയ നരേന്ദ്രമോദിയെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് വിമാനത്താവളത്തിൽ നിന്നും സ്വീകരിച്ചത്. തുടർന്നാണ് ഇരുവരും ഉഭയകക്ഷി കരാറുകളിൽ ഒപ്പിട്ടത്.