ജോലിക്കെത്തുന്ന ഉദ്യോഗസ്ഥർക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കലക്ടർ

തിരുവനന്തപുരം ∙ ജോലിക്കെത്തുന്ന ഉദ്യോഗസ്ഥർക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കലക്ടർ. സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് തടയാനും അവരുടെ ഹാജർ ഉറപ്പുവരുത്താനും ഗതാഗത സൗകര്യങ്ങൾ ഒരുക്കാനും വേണ്ടിയാണിത്.

കഴിഞ്ഞ ​​ദിവസം സർക്കാർ ഓഫീസുകളിൽ ​​​​ഹാജർ നില കുറവായിരുന്നു. ഇതേതുടർന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജോലിക്കെത്തുന്ന ഉദ്യോഗസ്ഥർക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് തിരുവനന്തപുരം കലക്ടർ നിർദേശം നൽകിയത്.

സമരത്തിൽ പങ്കെടുക്കാത്ത ജീവനക്കാർക്ക് മതിയായ സുരക്ഷ ഏർപ്പെടുത്തണം. പൊതുജനത്തിനു സർക്കാർ ഓഫിസുകളിലേക്കും സ്ഥാപനങ്ങളിലേക്കും തടസമില്ലാതെ പ്രവേശനം സാധ്യമാക്കാനും ഓഫിസുകൾക്ക് മുന്നിൽ അനാവശ്യമായ ജനക്കൂട്ടം ഒഴിവാക്കാനും വേണ്ട നടപടികൾ സ്വീകരിക്കണമെന്നു തിരുവനന്തപുരം ആർടിഒ, ഡിടിഒ(കെഎസ്ആർടിസി), വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ എന്നിവർക്കും കലക്ടർ നിർദേശം നൽകി.