തിരുവനന്തപുരത്ത് വീട്ടുകാരെ മയക്കി കിടത്തി മോഷണം, രണ്ടു പേർ പിടിയിൽ

തിരുവനന്തപുരം. വര്‍ക്കലയില്‍ സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ നേപ്പാള്‍ സ്വദേശിനിയായ ജോലിക്കാരിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ മോഷണം. വീട്ടുകാരെ മയക്കി കടത്തിയാണ് മോഷണം നടത്തിയത്. സംഘത്തിലെ പണ്ട് പേരെ പിടികൂടി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്. ഹരിഹരപുരം എല്‍പി സ്‌കൂളിന് സമീപത്തെ വീട്ടിലാണ് മോഷണം നടത്തിയത്.

മോഷ്ടാക്കള്‍ വീട്ടുകാരെ മയക്കി കടത്തിയ ശേഷം സ്വര്‍ണവും പണവും മോഷ്ടിക്കുകയായിരുന്നു. നേപ്പാള്‍ സ്വദേശിനി വീട്ടില്‍ ജോലിക്കെത്തിയത് ദിവസങ്ങള്‍ക്ക് മുമ്പാണ്. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കുകയായിരുന്നു. വീട്ടുടമയുടെ മകന്‍ ബെംഗളൂരുവിലാണ്.

വീട്ടിലേക്ക് വിളിച്ചിട്ട് എടുക്കാതെ വന്നതോടെ അയല്‍ക്കാരെ വിവരം അറിയിച്ചു. അടുത്ത വീട്ടില്‍ നിന്നും ആളുകള്‍ എത്തിയപ്പോള്‍ ചിലര്‍ വീട്ടില്‍ നിന്നും ഇറങ്ങി ഓടുന്നതാണ് കണ്ടത്. വീട്ടുകാര്‍ ബോധരഹിതരായ നിലയിലായിരുന്നു.