തിരുവനന്തപുരത്ത് ലഹരി വസ്തുക്കളുമായി മൂന്ന് പേര്‍ എക്‌സൈസിന്റെ പിടിയില്‍

തിരുവനന്തപുരം. ലഹരി വസ്തുക്കളുമായി മൂന്ന് പേര്‍ തിരുവനന്തപുരത്ത് പിടിയില്‍. കഞ്ചാവ്, ചരസ്, എംഡിഎംഎ തുടങ്ങിയ ലഹരി വസ്തുക്കളുമായിട്ടാണ് പ്രതികളെ എക്‌സൈസ് പിടികൂടിയത്. നെടുമങ്ങാട് സ്വദേശികളായ സുനീര്‍ ഖാന്‍, അരവിന്ദ, അരുണ്‍ എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.

പ്രതികളില്‍ നിന്നും 2.261 കിലോഗ്രാം കഞ്ചാവ്, 2.456 ഗ്രാം ചരസ്, 0.353 ഗ്രാം മെത്താംഫിറ്റമിന്‍ എന്നിവ പിടിച്ചെടുത്തു. തിരുവനന്തപുരം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കുഞ്ഞുമോന്റെ നേതൃത്വ്തില്‍ ആയിരുന്നു പരിശോധന.

പിടിയിലായ പ്രതികള്‍ സമാനമായ ലഹരിക്കേസുകളില്‍ മുമ്പും പിടിയിലായിട്ടുണ്ടെന്ന് എക്‌സൈസ് അറിയിച്ചു.