ഇതാണ് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഇതാണ് യോഗി സ്റ്റൈൽ.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ സംബന്ധിച്ചിടത്തോളം തന്റെ നാട്ടിലെ ജനത്തിന് നീതി ലഭ്യമാക്കുന്നതിൽ രാഷ്ട്രീയമോ, കോടിയുടെ നിറമോ ഒന്നും നോക്കുന്ന പ്രശ്നമില്ല. അനധികൃത കയ്യേറ്റ തർക്കത്തിൽ അയൽവാസിയായ സ്ത്രീയെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തതിന് പിന്നാലെ ഒളിവിൽപോയ ബിജെപി പ്രവർത്തകനെ ഇപ്പോഴിതാ യു പി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു.

നോയിഡയിലെ ബിജെപി പ്രവർത്തകനായ ശ്രീകാന്ത് ത്യാഗിയെ മീററ്റിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഈ സംഭവത്തിലൂടെത്തന്നെ യു പി ഭരിക്കുന്ന യോഗിയുടെ നിറവും കൊടിയും നോക്കാതെയുള്ള ശക്തമായ നടപടികളെ തിരിച്ചറിയപ്പെടുകയാണ്. ആരോപണ വിധേയനായ ശ്രീകാന്ത് ത്യാഗി കീഴടങ്ങുന്നതിനായുള്ള അപേക്ഷ അഭിഭാഷകൻ വഴി നോയിഡ കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയാണ് അറസ്റ്റ്ഇ നടപടികൾ ഉണ്ടായിരിക്കുന്നത്. ശ്രീകാന്ത് ത്യാഗിക്കുറിച്ച് വിവരം നൽകുന്നവർക്ക് 25,000 രൂപ പാരിതോഷികം ആണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്.

മീററ്റിലെ ശ്രദ്ധാപുരിയിലുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ത്യാഗിയെ പിടികൂടിയിരിക്കുന്നത്. ഡെഹ്‌റാഡൂൺ, ഹരിദ്വാർ, റൃഷികേഷ് വഴി സഹറാൻപൂരിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു ശ്രീകാന്ത് ത്യാഗി. ത്യാഗിയുടെ ഭാര്യയെ രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് ശ്രീകാന്തിന്റെ ഫ്ളാറ്റിൽ നിന്ന് ഭാര്യയെ പൊലീസ് കൂട്ടിക്കൊണ്ടുപോവുന്നത്. പിന്നാലെയാണ് ത്യാഗിയെ അറസ്റ്റ് ചെയ്യുന്നത്.

നോയിഡയിലെ സെക്ടർ 93 ൽ ഗ്രാൻഡ് ഒമേക്സ് ഹൗസിംഗ് കോളനിയിലെ ത്യാഗിയുടെ അപ്പാർട്ട്‌മെന്റിലെ അനധികൃത കയ്യേറ്റം വ്യാഴാഴ്ച ബുൾഡോസർ ഉപയോഗിച്ച് പൊലീസിന്റെ നേതൃത്വത്തിൽ പൊളിച്ച് നീക്കുകയായിരുന്നു. സൊസൈറ്റിയിലെ പാർക്ക് അനധികൃതമായി കയ്യേറിയ ത്യാഗിയുടെ നടപടിയിൽ പ്രതിഷേധിച്ച പ്രദേശത്തെ മറ്റ് താമസക്കാർ 2019ൽ നോയിഡയിലെ അധികൃതർക്ക് പരാതി നൽകിയിരുന്നു. പിന്നാലെ 2020ൽ അധികൃതർ ത്യാഗിക്ക് നോട്ടീസ് അയക്കുകയും ചെയ്തു. എന്നാൽ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ത്യാഗി നടപടിയെ ചെറുക്കുകയായിരുന്നു..

തർക്കം നിലനിൽക്കുന്നതിനിടെ കഴിഞ്ഞയാഴ്ച ഇയാൾ കുറച്ച് മരങ്ങൾ നടാൻ ശ്രമിച്ചത് അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി അയൽക്കാരിയായ സ്ത്രീ പരാതിപ്പെടുകയാണ് ഉണ്ടായത്. ഇതിൽ പ്രകോപിതനായ ത്യാഗി സ്ത്രീയെ അധിക്ഷേപിക്കുകയും അപകീർത്തിപരമായി സംസാരിക്കുകയും ചെയ്യുകയായിരുന്നു. ഇത് എതിർത്ത സ്ത്രീയെ ഇയാൾ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തുടർന്ന് പ്രചരിച്ചിരുന്നു. സ്ത്രീയുടെ ഭർത്താവിനെതിരെയും ത്യാഗി ആക്ഷേപങ്ങൾ പറയുകയുണ്ടായി. ഇതിന് പിന്നാലെയാണ് യോഗി സർക്കാരിന്റെ തനി സ്വരൂപം എന്തെന്ന് ത്യാഗി നേരിൽ കാണുന്നത്. പൊലീസിന്റെ നേതൃത്വത്തിൽ ത്യാഗിയുടെ അനധികൃത കയ്യേറ്റം യോഗി സർക്കാർ പൊളിച്ചു മാറ്റുകയായിരുന്നു.