കൊച്ചിയിൽ ബസ് ചാർജ് ചോദിച്ച് വാങ്ങിയതിനു പീഢന കേസ്?

ബസിൽ കയറിയ യുവതികളോട് ടികറ്റ് നിരക്ക് ചോദിച്ച് വാങ്ങിയ വൈരാഗ്യത്തിനു ബസ് ജീവനക്കാരേ സ്ത്രീ പീഢന നിയമത്തിൽ കുടുക്കി എന്ന് പരാതി. കൊച്ചിയിലാണ് സംഭവം. 13 രൂപ നിരക്കുള്ള യാത്രക്ക് യുവതികൾ 10 രൂപ വീതം നല്കുകയായിരുന്നു. ബാക്കിയുള്ള 3 രൂപ കണ്ടക്ടർ വാക്ക് തർക്കം നടത്തി വാങ്ങിക്കുകയായിരുന്നു എന്ന് ബസിൽ ഉണ്ടായിരുന്ന യാത്രക്കാരും സമ്മതിക്കുന്നു.

എന്നാൽ യുവതികൾ ബസിൽ നിന്നും ഇറങ്ങേണ്ട സ്റ്റോപ്പ് എത്തിയപ്പോൾ ബസ് ഡ്രൈവർ ബ്രേക്ക് പെട്ടെന്ന് ചവിട്ടി എന്നും യുവതികൾ ബസിൽ വീഴാൻ തുടങ്ങി എന്നും ഇത് മനപൂർവ്വം ആണ്‌ എന്നും കാട്ടി പരാതി നല്കുകയായിരുന്നു. ബസിനു മുന്നിൽ ഈ സമയത്ത് ഒരു ബൈക്ക് വന്ന് ചാടിയതിനാലായിരുന്നു പെട്ടെന്ന് ബ്രേക്ക് ചവിട്ടേണ്ടി വന്നത് എന്നും അല്ലെങ്കിൽ ബൈക്ക് യാത്രക്കാരൻ ബസിനടിയിൽ ആകുമായിരുന്നു എന്നുമാണ്‌ ബസ് ഡ്രൈവർ പറയുന്നത്.

എന്തായാലും സ്ത്രീ നിയമത്തിന്റെ വകുപ്പുകൾ പ്രകാരം ബസ് പോലീസ് പിടിച്ചെടുത്തു. ഓട്ടം നിർത്തിച്ചു. ബസ് ജീവനക്കാർക്ക് എതിരേ എഫ് ഐ ആർ ഇട്ടു. ജീവനക്കാരുടെ ഫോണുകളും പിടിച്ചെടുത്തു. ബസ് ഇനി കോടതി വഴിയേ തിരികെ കിട്ടൂ. അതുവരെ സ്ഥിരം യാത്രക്കാർക്ക് ബുദ്ധിമുട്ട് വരാതിരിക്കാൻ ബസ് ഉടമ ട്രാക്സി വണ്ടികൾ ഉപയോഗിച്ച് യാത്രക്കാരേം കയറ്റി ഇറക്കുകയും ചെയ്തു.

ബസ് ജീവനക്കാരന്‍ പറയുന്നതിങ്ങനെ…

പാതാളത്ത് നിന്നും രണ്ട് സ്ത്രീകള്‍ ബസില്‍ കയറുകയും കമ്പനിപ്പടിയിലേക്ക് പോകണമെന്നും ടിക്കറ്റ് എന്നും പറഞ്ഞു. അവര്‍ തന്നത് പത്ത് രൂപയുടെ രണ്ട് നോട്ടായിരുന്നു. കമ്പനിപ്പടിയിലേക്ക് പതിമൂന്ന് രൂപയാണ് ചാര്‍ജെന്ന് പറഞ്ഞു. പ്രിന്റിങ് മെഷീനില്‍ 26 രൂപ കാണിച്ചു. അതിന്റെ ടിക്കറ്റും കൊടുത്തു. അവര്‍ പറഞ്ഞു ഞങ്ങള്‍ പത്ത് രൂപയേ തരൂവെന്ന് വീണ്ടും പറഞ്ഞപ്പോള്‍ ഒരു പത്ത് രൂപ കൂടി തരികയും നാല് രൂപ തിരികെ കൊടുക്കുകയും ചെയ്തു. അതിന് ശേഷവും അവര്‍ പലതും പറഞ്ഞു. ബസ് കമ്പനിപ്പടി സര്‍ക്കിളില്‍ എത്തുന്നതിന് മുമ്പ് ഒരു ടൂ വീലര്‍ വട്ടം ചാടുകയും ഡ്രൈവര്‍ ബ്രേക്ക് പിടിക്കുകയും ചെയ്തു. ഇവിടെ ഇറങ്ങാനുണ്ടായിരുന്ന സ്ത്രീ വീഴാന്‍ നോക്കുകയും ചെയ്തു. പിന്നീട് കമ്പനിപ്പടിയില്‍ ആ സ്ത്രീകള്‍ ഇറങ്ങി.