കെ.സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വം അപകടത്തിലാക്കുന്ന വന്‍ നീക്കങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു. നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ അതില്‍ പോലും ഉള്‍പെടാതിരുന്ന പുതിയ കേസുകള്‍ ഇതാ തലപൊക്കുന്നു. കേസുകള്‍ കൊണ്ട് സുരേന്ദ്രനെ ഇങ്ങിനെ തളയ്ക്കുമ്പോള്‍ സ്ഥനാര്‍ഥിത്വം പോലും എന്താകും എന്ന വലിയ ചോദ്യങ്ങള്‍ ഉയരുന്നു. പത്തനംതിട്ടയിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി കെ. സുരേന്ദ്രനെതിരേ 143 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു െഹെക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്കിയിരിക്കുകയാണ്. ജനുവരി രണ്ട്, മൂന്ന് തീയതികളില്‍ ശബരിമല കര്‍മസമിതിയും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹര്‍ത്താലിലുണ്ടായ അക്രമങ്ങളുടെ പേരില്‍ പാറശാല മുതല്‍ കാസര്‍ഗോഡ് വരെ വിവിധ സ്റ്റേഷനുകളിലായാണ് ഇത്രയും കേസുകള്‍. അതായത് കെണി ഒരിക്കി കാത്തിരിക്കുകയാണ് ചിലര്‍. എവിടെ ഒക്കെ കേസുകള്‍ ഉണ്ടെന്ന് പോലും കെ.സുരേന്ദ്രന് ഇപ്പോള്‍ അറിയില്ല. എല്ലാം കൃത്യമായ പ്‌ളാനിങ്ങ് തന്നെ. കെ.സുരേന്ദ്രന്റെ സ്ഥനാര്‍ഥിത്വം മാത്രമല്ല ജയിച്ചാല്‍ വിജയം പോലും ചോദ്യം ചെയ്യുന്ന വന്‍ നിയമ കുരുക്കിലേക്കാണ് കാര്യങ്ങള്‍. തൃശൂര്‍ സ്വദേശി ടി.എന്‍. മുകുന്ദന്‍ െഹെക്കോടതിയില്‍ നല്‍കിയ കോടതിയക്ഷ്യഹര്‍ജിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണു കേസുകളുടെ വിശദാംശങ്ങള്‍. എന്നാല്‍, ബി.ജെ.പി. സ്ഥാനാര്‍ഥികളായ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ നാമനിര്‍ദേശപത്രികയില്‍ ഈ കേസുകളുടെ വിവരങ്ങളില്ല. ഇത്രയേറെ കേസുകളുള്ളതായി ഇവര്‍ക്കു നോട്ടീസ് ലഭിക്കാത്തതാണു കാരണം. നാമനിര്‍ദേശപത്രികയില്‍ 20 കേസുകളുടെ വിവരമാണു സുരേന്ദ്രന്‍ നല്‍കിയിട്ടുള്ളത്. കേസുകള്‍ സംബന്ധിച്ച വിവരം സുരേന്ദ്രനില്‍നിന്നു മനഃപൂര്‍വം മറച്ചുവച്ചെന്ന് ആരോപണമുയര്‍ന്നു കഴിഞ്ജ്ഞ്ഞു. എല്ലാം കെ.സുരേന്ദ്രന്‍ എന്ന ബി.ജെ.പിയുടെ ഏറ്റവും താരമൂല്യം ഉള്ള നേതാവിനെ ചതിച്ച് വീഴ്ത്താന്‍ ഉള്ള കരു നീക്കങ്ങള്‍. . തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായതോടെ വിറളിപൂണ്ട പിണറായി സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണ്. താന്‍ ജയിലിലായിരുന്ന കാലത്തു നടന്ന സംഭവങ്ങളില്‍പോലും പ്രതിചേര്‍ത്തെന്നു സുരേന്ദ്രന്‍ ആരോപിച്ചു ചതിച്ച് വീഴ്ത്തിയാല്‍ അതിന്റെ പ്രത്യാഘാതം അതീവ ഗുരുതരമാകും എന്ന് ബി.ജെ.പി പ്രവര്‍ത്തകരും കെ.സുരേന്ദ്രന്റെ അനുയായികളും പറയുന്നു. ഒരു നേതാവിനെ ജീവിക്കാന്‍ സമ്മതിക്കാത്ത വിധം നടത്തുന്ന വേട്ടയാടലുകള്‍ ജനം കാണുന്നുണ്ട്. കെ.സുരേന്ദ്രനെതിരെ ഉള്ള നീക്കങ്ങള്‍ നടക്കുന്നത് പല ഭാഗത്തു നിന്നും ആണ്. നേര്‍ക്ക് നേര്‍ പോരാടാന്‍ ശേഷിയില്ലാത്തവര്‍ ഒളിഞ്ഞും ചതിച്ചും വീഴ്ത്താന്‍ ശ്രമിക്കുകയാണ് എന്നും ആരോപണം ഉയരുന്നു.

തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ഏഴുവയസുകാരന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ല. തലച്ചോര്‍ പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലാണ്. കഴിഞ്ഞ ഒരാഴ്ചയായി വെന്റിലേറ്ററിന്റെ സഹായത്തോടെ കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. നിയമപരമായ പ്രശ്നങ്ങളുള്ളതിനാല്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാനാവശ്യമായ പരിശോധനകള്‍ നടത്താന്‍ കഴിയില്ല.

കഴിഞ്ഞ ഒരാഴ്ചക്കിടെ ആരോഗ്യ നിലയില്‍ ഒരു പുരോഗനവുമുണ്ടായില്ല. മരുന്നുകളോടു പ്രതികരിക്കുന്നില്ല. തലച്ചോറിലെ രക്തയോട്ടവും നിലച്ചിരിക്കുകയാണ്. വയറിനും, ഹൃദയത്തിനും ശരീരത്തിലെ ഇരുപതിടങ്ങളിലും പരുക്കുണ്ട്. ശരീരത്തിനുള്ളിലെ അസ്ഥികള്‍ക്ക് പൊട്ടലുള്ളതായി കാണുന്നില്ല. എന്നാല്‍ ശ്വാസ കോശത്തിലും വയറിലും എയര്‍ ലീക്കുണ്ടായതായും ഇത് വീഴ്ചയിലോ കഠിനമായ മര്‍ദ്ദനത്തിന്റെ ഫലമോ ആകാമെന്നും കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജറി തലവന്‍ ഡോ. ജി.ശ്രീകുമാര്‍ പറഞ്ഞു

വ്യാഴാഴ്ച പുലര്‍ച്ചെയാണ് തലയോട്ടി പൊട്ടിയ നിലയില്‍ കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും അമ്മയും കാമുകനായ അരുണ്‍ ആനന്ദും ചേര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ആശുപത്രിയിലെത്തി പതിനഞ്ച് മിനിറ്റിനകം തലയോട്ടി തുറന്ന് ശസ്ത്രക്രിയ നടത്തി.

കുട്ടിക്കുണ്ടായ പരുക്കിനെകുറിച്ച് ഇരുവരും വ്യത്യസ്തമായി പറഞ്ഞതോടെ സംശയം തോന്നിയ ആശുപത്രി പിആര്‍ഒ പുത്തന്‍കുരിശ് എസ്ഐയെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ചോദ്യം ചെയ്തതോടെയാണ് കുട്ടിക്കു നേരെയുണ്ടായ ക്രൂരമായ അക്രമം വ്യക്തമാകുന്നത്.