ജനുവരി 26ന് കേരളത്തിൽ സ്ഫോടനം നടത്തുമെന്ന ഭീഷണി; രണ്ട് ഹരിയാന സ്വദേശികളെ പോലീസ് അറസ്റ്റു ചെയ്തു

ജനുവരി 26ന് കേരളത്തിൽ സ്ഫോടനം നടത്തുമെന്ന ഭീഷണി സന്ദേശമയച്ച രണ്ട് പേരെ പോലീസ് അറസ്റ്റു ചെയ്തു. ഹരിയാന സ്വദേശികളായ നിതിൻ ശർമ്മ, ഹക്കാം എന്നിവരെ ഗുരുഗ്രാമിലെ ഇവരുടെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്ത്. നോർത്ത് എസ്ഐ വിബി അനസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

ഹരിയാന പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത ഇവരെ ഇന്ന് രാത്രി കൊച്ചിയിലെത്തിക്കും.ജനുവരി 25ന് നോർത്ത് എസ്ഐ അനസിനാണ് ഭീഷണി സന്ദേശം എത്തിയത്. ഇതുവരെയും ഭീഷണിയുടെ ഉദ്ദേശ്യം വ്യക്തമായിട്ടില്ല.