വൈക്കത്ത് മൂവാറ്റുപ്പുഴയാറിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങി മരിച്ചു, അപകടത്തിൽപ്പെട്ടത് ഒരു കുടുംബത്തിലെ അം​ഗങ്ങൾ

കോട്ടയം. ബന്ധുക്കളായ മൂന്ന് പേര്‍ വൈക്കം വെള്ളൂര്‍ ചെറുകര പാലത്തിന് സമീപം മുങ്ങി മരിച്ചു. മൂവാറ്റുപ്പഴയാറില്‍ കുളിക്കുവാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. മരിച്ച മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തി. അരയന്‍കാവ് സ്വദേശി ജോണ്‍സണ്‍, സഹോദരന്റെ മകള്‍ ജിസ്‌മോള്‍, സഹോദരിയുടെ മകന്‍ അലോഷി എന്നിവരാണ് മരിച്ചത്.

ബന്ധുവീട്ടില്‍ എത്തിയപ്പോഴായിരുന്നു അപകടം. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ജോണ്‍സന്റെ സഹോദരന്‍ ജോബി മത്തായി, ഭാര്യ സൗമ്യ, ജോണ്‍സന്റെ സഹോദരിമാരായ മിനി, സുനി എന്നിവര്‍ രക്ഷപ്പെട്ടു. ജോബിയുടെ മകളാണ് ജിസ്‌മോള്‍. സുനിയുടെ മകനാണ് അലോഷി. ഒപ്പം ഉണ്ടായവരെ കാണാതായതോടെ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും അഗ്നി ശമന സേനയും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.