തൃശൂരിലേത് യുദ്ധമല്ല, പോരാട്ടം’; വിജയപ്രതീക്ഷ പങ്കുവച്ച് സുരേഷ് ഗോപി

പോരാളികൾ തമ്മിലുള്ള മത്സരമാണ് തൃശ്ശൂരിൽ. മത്സരത്തില്‍ ഒരു വിജയി വേണം. ആ വിജയിയായി തൃശ്ശൂര്‍ക്കാര്‍ തന്നെ പ്രഖ്യാപിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം തൃശ്ശൂരില്‍ എത്തിയ സുരേഷ്ഗോപിക്ക് റെയിവേ സ്റ്റേഷനില്‍ ബി ജെ പി നല്‍കിയ സ്വീകരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ധേഹം.

തുടര്‍ന്ന് തൃശ്ശൂര്‍ നഗരത്തില്‍ സുരേഷ് ഗോപിയുടെ റോഡ് ഷോയും ഉണ്ടായിരുന്നു. നിരവധി പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ പങ്കെടുത്തു.

റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ സുരേഷ് ഗോപിയെ സ്വരാജ് റൗണ്ടിലേക്ക് ആനയിച്ച ശേഷം റോഡ് ഷോയും നടത്തി ബിജെപി പ്രവര്‍ത്തകര്‍. നാളെ മുതല്‍ പലയിടങ്ങളിലായി റോഡ് ഷോയോടെ പ്രചരണം നടത്താനാണ് ബിജെപി തീരുമാനം.

തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ആയിരിക്കുമെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. ഇതനുസരിച്ച് പ്രചാരണപ്രവര്‍ത്തനങ്ങളും അനൗദ്യോഗികമായി തുടങ്ങിയിരുന്നു. ഇന്നാണ് ഔദ്യോഗികമായ സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി ഇറക്കിയത്.