ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയില്‍ പ്രഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാവ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

പത്തനംതട്ട ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാപുകള്‍ പ്രവര്‍ത്തക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

മുല്ലപ്പെരിയാര്‍ ഡാമിന്റെ 10 ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തി. ആകെ 1870 ഘനയടി വെള്ളമാണ് പുറത്തേക്ക് വരുന്നത്. പെരിയാല്‍ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാലക്കാട് മലമ്പുഴ, കൊല്ലം തെന്മല ഡാമുകളും തുറന്നു.