പുരുഷ ശരീരത്തിൽ നിന്നും സ്ത്രീയായി മാറിയിട്ടുള്ള ആദ്യ ബർത്ത് ഡേ ആണ്, കുറിപ്പ്

ട്രാൻസ്ജൻഡർ നീലു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ജന്മദിന കുറിപ്പ് ശ്രദ്ധേയമാകുന്നു. പുരുഷ ശരീരത്തിൽ നിന്നും സ്ത്രീയായി മാറിയിട്ടുള്ള ആദ്യ ബർത്ത് ഡേ ആണ് താൻ ആഘോഷിക്കുന്നതെന്ന് നീലു പറയുന്നു.. എളുപ്പമല്ല പുരുഷനിൽ നിന്നും സ്ത്രീ ആകുന്നത്. ഒത്തിരി വേദനകൾ തിന്നണം. അപ്പോൾ എന്റെ ബർത്ത്ഡേക്ക് എല്ലാവരും വരണം ഞാൻ കൊച്ചിയിലുണ്ട്. നാളെ new year അടിച്ചുപൊളിക്കാം അതിലുപരി എന്റെ കൊച്ചു സന്തോഷമായ് എന്റെ ബർത്ത് ഡേ എന്ന് നീലു പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു. നിരവധിപ്പേരാണ് ജന്മദിനാശംസകൾ കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ഹായ്, നാളെ എന്റെ ബർത്ത് ഡേ ആണ്. എന്റെ എല്ലാ കൂട്ടുകാരെയും ഞാൻ ക്ഷണിക്കുന്നു. ആരുമില്ലാത്ത എനിക്ക് എല്ലാം നിങ്ങൾ ആണ്. പറയാൻ കാരണം മറ്റൊന്നുമല്ല ഈ ഗ്രൂപ്പ് വഴി എനിക്ക് ഒത്തിരി കൂട്ടുകാരെ കിട്ടിയിട്ടുണ്ട്. അത് വളരെയധികം സന്തോഷം ആണ് എനിക്ക്. പുരുഷ ശരീരത്തിൽ നിന്നും സ്ത്രീയായി മാറിയിട്ടുള്ള ആദ്യ ബർത്ത് ഡേ ആണ്. എളുപ്പമല്ല പുരുഷനിൽ നിന്നും സ്ത്രീ ആകുന്നത്. ഒത്തിരി വേദനകൾ തിന്നണം. അപ്പോൾ എന്റെ ബർത്ത്ഡേക്ക് എല്ലാവരും വരണം ഞാൻ കൊച്ചിയിലുണ്ട്. നാളെ new year അടിച്ചുപൊളിക്കാം അതിലുപരി എന്റെ കൊച്ചു സന്തോഷമായ് എന്റെ ബർത്ത് ഡേ.