ചോദ്യത്തിന് കോഴ വിവാദം, തൃണമൂല്‍ എംപി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്നും പുറത്താക്കി

ന്യൂഡല്‍ഹി. തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്നും പുറത്താക്കി. ചോദ്യത്തിന് കോഴ വിവാദത്തില്‍ എത്തിക്‌സ് കമ്മറ്റി റിപ്പോര്‍ട്ട് ലോക്‌സഭയില്‍ ചര്‍ച്ചയ്ക്ക് വെച്ചശേഷമാണ് നടപടി. മഹുവയെ പുറത്താക്കാന്‍ സഭയ്ക്ക് അധികാരമില്ലെന്ന് തൃണമൂലും കോണ്‍ഗ്രസും വാദിച്ചെങ്കിലും ഇത് അംഗീകരിച്ചില്ല.

വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് പ്രതിപക്ഷം സഭ വിട്ടതോടെ ലോക്‌സഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു. അതേസമയം എത്തിക്‌സ് കമ്മിറ്റി എല്ലാ നിയമങ്ങളും ലംഘിച്ചതായി മഹുവ ആരോപിച്ചു. റിപ്പോര്‍ട്ട് പരിഗണിക്കാനുള്ള പ്രമേയം പാര്‍ലമെന്ററി കാര്യമന്ത്രിയാണ് അവതരിപ്പിച്ചത്.

അതേസമയം ശിക്ഷ നിര്‍ദേശിക്കാന്‍ എത്തിക്‌സ് കമ്മറ്റിക്ക് അധികാരമില്ലെന്ന് മനിഷ് തിവാരി പറഞ്ഞു. എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ സംസാരിക്കാന്‍ സ്പീക്കര്‍ മഹുവയെ അനുവഗദിച്ചില്ല.