മൂലമറ്റത്ത് ഒഴുക്കില്‍പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ രണ്ട് പേര്‍ മുങ്ങിമരിച്ചു

തൊടുപുഴ. ഒഴുക്കില്‍ പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ രണ്ട് പേര്‍ ഒഴുക്കില്‍പെട്ട് മരിച്ചു. മൂലമറ്റം ത്രിവേണി സംഗമത്തിലാണ് അപകടം സംഭവിച്ചത്. മൂലമറ്റം സ്വദേശികളായ ബിജു, സന്തോഷ് എന്നിവരാണ് മരിച്ചത്. ത്രിവേണി സംഗമത്തില്‍ കുളിച്ച കുട്ടികള്‍ക്ക് ഒപ്പം എത്തിയതായിരുന്നു ഇവര്‍.

കുട്ടികള്‍ കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായി മൂലമറ്റം വൈദ്യുതി നിലയത്തില്‍ നിന്നും കൂടുതല്‍ വെള്ളം ഒഴുകിയെത്തുകയായിരുന്നു. ഇതോടെ കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. കുട്ടികളെ രക്ഷിക്കുന്നതിനായി വെള്ളത്തിലിറങ്ങിയ ഇരുവരും കുട്ടികളെ രക്ഷിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു എന്നാണ് വിവരം.