74 ഗ്രാം എം ഡി എം എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ.

ഇരിട്ടിയിൽ എം ഡി എം എയുമായി രണ്ട് യുവാക്കൾ പിടിയിൽ. ഇരിട്ടി കല്ലുമുട്ടി സ്വദേശി കരിയിൽ ഹൗസിൽ ശരത്ത് (32), നടുവനാട് സ്വദേശി അമൃത നിവാസിൽ അമൽ (25) എന്നിവരെയാണ് ഇരിട്ടിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരിൽ നിന്ന് ഇരിട്ടിയിലേക്ക് ആൾട്ടോ കാറിൽ വരുന്നതിനിടെയാണ് ഇരിട്ടിയിൽ വച്ചാണ് പോലീസ് പിടികൂടിയത്. ഏകദേശം അഞ്ച് ലക്ഷം രൂപയോളം വിലവരുന്ന 74 ഗ്രാം എം ഡി എം എയാണ് ഇവരിൽ നിന്നും പിടികൂടിയത്

ഇരിട്ടി എസ്ഐ കെ ജെ ബിനോയ്, എസ്ഐ സുനിൽ കുമാർ, മജീദ്, പ്രകാശൻ എന്നിവരും എസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പിടികൂടിയത്.