യു.എ.ഇയിലേക്ക് കയറ്റുമതി ചെയ്തത് കേടായ ഇറച്ചി, പാകിസ്താന് തിരിച്ചടി, ഇറച്ചി ഇറക്കുമതി നിരോധിച്ച് യു.എ.ഇ

ദുബൈ : ഇറച്ചിയില്‍ ഫംഗസ് സന്നിദ്ധ്യം കണ്ടെത്തിയതോടെ പാകിസ്താനില്‍ നിന്നുമുള്ള ഇറച്ചി ഇറക്കുമതി നിരോധിച്ച് യു.എ.ഇ. പ്രതി മാസം വീതമാണ് പാകിസ്താനില്‍ നിന്ന യു.എ.ഇയിലേക്ക് ഇറച്ചി കയറ്റുമതി ചെയ്യുന്നത്. നിലവില്‍ ഓക്ടോബര്‍ പത്തുവരെയാണ് നിരോധനം. പാകിസ്താനില്‍ നിന്ന് യു.എ.ഇയി ലേക്ക്
പ്രതി മാസം 12 മില്യണ്‍ ഡോളറിന്റെ ഇറച്ചിയാണ് ഇറക്കുമതി ചെയ്യുന്നത്.

യുഎഇയിലേക്ക് ഏറ്റവും അധികം ഇറച്ചി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് പാകിസ്താന്‍. എട്ടുവര്‍ഷത്തെ നിയന്ത്രണങ്ങള്‍ക്കൊടുവില്‍ 2017ലാണ് പാകിസ്താനില്‍ നിന്ന് ഇറച്ചി ഇറക്കുമതിക്ക് അനുമതി നല്‍കിയത്. പാകിസ്താനില്‍ നിന്നുള്ള ചിക്കനും ചില പ്രശ്‌നങ്ങളുള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു.

ബഹ്‌റിന്‍, സൗദി അറബ്യേ, യു.എ.ഇ എന്നിവിടങ്ങളിലേക്കാണ് കൂടുതലായും പാകിസ്താന്‍ ഇറച്ചി കയറ്റുമതി ചെയ്യുന്നത്. അതേസമയം, വിമാന മാര്‍ഗം പാകിസ്താനില്‍ നിന്ന് ഇറച്ചി എത്തിക്കുന്നതിന് യു.എ.ഇ ഉപാധികളോടെ അനുമതി നല്‍കിയിട്ടുണ്ട്. യുഎഇയുടെ നടപടി പാകിസ്താന്റെ മൊത്തം കയറ്റുമതിയെ ബാധിച്ചേക്കും.