രാജ്യത്ത് എഴ് ദിവസത്തിനകം സിഎഎ നടപ്പാക്കും, ഇത് തന്റെ ഉറപ്പാണെന്ന് കേന്ദ്രമന്ത്രി

കൊല്‍ക്കത്ത. രാജ്യത്ത് ഏഴു ദിവസത്തിനുള്ളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു താക്കൂര്‍. പൗരത്വ ഭേദഗതി നടപ്പാക്കാന്‍ പശ്ചിമ ബംഗാളില്‍ വോട്ടുയര്‍ത്താന്‍ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അയോധ്യയില്‍ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തു കഴിഞ്ഞു.

അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ രാജ്യത്ത് പൗരത്വ ഭേദഗതി ബില്‍ നടപ്പികാക്കും. ഇത് എന്റെ ഉറപ്പാണെന്നും. പശ്ചിമ ബംഗാളില്‍ മാത്രമല്ല രാജ്യത്തെ എല്ലാ സംസ്ഥാനങ്ങലില്‍ സിഎഎ ഒരാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കുമെന്നും ഇത് എന്റെ ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

2014ന് മുമ്പ് പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും എത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതാണ് നിയമം. കുറഞ്ഞത് 11 വര്‍ഷം രാജ്യത്ത് സ്ഥിര താമസക്കാരയവര്‍ക്ക് മാത്രമാണ് പൗരത്വം നല്‍കിയിരുന്നത്.