രാഷ്ട്രീയം മോശപ്പെട്ട കാര്യമല്ല, രാഷ്ട്രീയത്തില്‍ പ്രവേശിക്കുമോയെന്ന ചോദ്യത്തിന് ഉണ്ണി മുകുന്ദന്റെ മറുപടി

മലയാളത്തിന്റെ പ്രിയതാരമാണ് ഉണ്ണി മുകുന്ദൻ. രാഷ്ട്രീയത്തില്‍ പ്രവേശിക്കുമോയെന്ന ചോദ്യത്തിന് ഉണ്ണി നല്‍കിയ മറുപടി ശ്രദ്ധ നേടുന്നു. ‘രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ അവസരം കിട്ടിയാല്‍ എന്തിന് വേണ്ടായെന്ന് വെയ്ക്കണം. രാഷ്ട്രീയം ഒരു മോശപ്പെട്ട കാര്യമല്ല. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നത് സേവനമാണ്. വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഉണ്ടാകുന്നത് നല്ലതാണ്. തമിഴ്നാട്ടിലെ അണ്ണാമലൈ, അദ്ദേഹത്തോട് ബഹുമാനമാണ്. ഐപിഎസുകാരനായ അദ്ദേഹം രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാൻ രാഷ്ട്രീയത്തിലിറങ്ങി. അങ്ങനെയുള്ള ആളുകളല്ലേ രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ടത്.

ചെറുപ്പത്തില്‍ അടല്‍ ബിഹാരി വാജ്പേയിയെ ഭയങ്കര ഇഷ്ടമായിരുന്നു. അദ്ദേഹം ഒരു കവിയായിരുന്നു. അദ്ദേഹത്തെ കവിയെന്ന നിലയിലായിരുന്നു ഞാൻ ആദ്യം അറിഞ്ഞത്. പിന്നീടാണ് രാഷ്ട്രീയക്കാരനാണെന്ന് അറിയുന്നത്. ഞാൻ പാർലമെന്റ് സെഷൻസ് കേട്ടത് പുള്ളിയുടെ കാലത്താണ്. പ്രമോദ് മഹാജനെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു.

കേരളത്തില്‍ ഷാഫി പറമ്പിലിനെ എനിക്ക് ഇഷ്ടമാണ്. തിരഞ്ഞെടുപ്പില്‍ പ്രചരണത്തിന് ഇറങ്ങാൻ ഉദ്ദേശമില്ല. ഇപ്പോള്‍ നന്നായി ചെയ്യുന്നത് സിനിമയാണ്. കുട്ടികള്‍ക്ക് രാഷ്ട്രീയ ബോധം ഉണ്ടായിരിക്കണം, പക്ഷേ രാഷ്ട്രീയമായി ആക്ടീവാകാൻ പാടില്ല