അപകടകരമായ ഓവർടേക്കിങ്ങ്, ബൈക്ക് യാത്രക്കാരിയുടെ മുകളിലൂടെ കെഎസ്ആർടിസി ബസ് കയറി ഇറങ്ങി

കേരളത്തിൽ ഒരു വർഷം റോഡിൽ നടക്കുന്ന കൊലപാതം 4000 മുതൽ 5000 വരെ. റോഡിൽ വികലാംഗരാക്കപ്പെടുന്ന മനുഷ്യരുടെ കണക്ക് 15000 വരെ.1996 മുതൽ 2021 വരെ കേരളത്തിൽ റോഡിൽ പിടഞ്ഞ് മരിച്ചത് മുക്കാൽ ലക്ഷം ആളുകളാണ്‌ എന്ന് കേൾക്കുമ്പോൾ അറിയണം അതിന്റെ ഭയാനകമായ ഗൗരവം. 25 വർഷം കൊണ്ട് 5 ലക്ഷം പേർക്ക് റോഡിൽ ജീവിതം തുലഞ്ഞ് പരിക്കും പറ്റി. എന്നിട്ടും എന്തേ കൊലയാളി ഡ്രൈവർമാരേ ജയിലിൽ അടക്കാത്തത്. മരിച്ച പ്രേതങ്ങൾ എല്ലാവരും കൂടി നമ്മുടെ സിക്രട്ടറിയേറ്റിനു മുന്നിൽ വന്ന് ഇനി പ്രകടനം നടത്തണോ..മരിച്ചവർ വന്ന് സമരം ചെയ്യില്ല എന്ന കാരണത്താൽ റോഡ് സുരക്ഷ അവഗണിക്കാൻ പാടില്ല. മരിച്ചവരുടെ ബന്ധുക്കൾക്കാവട്ടേ പോയതു പോയി.. കിട്ടിയ ഇൻഷുറൻസ് പണം മെച്ചം എന്ന ചിന്തയും..

ശൂരനാട് വടക്ക് പടിഞ്ഞാറ്റം കിഴക്ക് ഇയ്യാനം കിണറുവിള പുത്തൻവീട്ടിൽ ബാബുവിന്റെ ഭാര്യ മേരിക്കുട്ടി (സോഫി –56) ആണു മരിച്ചത്. ഈ കോവിഡ് കാലത്ത് മരണ പാച്ചിൽ നടത്തുകയാണ്‌ വാഹനങ്ങൾ. ശൂരനാട് വടക്ക് പടിഞ്ഞാറ്റം കിഴക്ക് ഇയ്യാനം കിണറുവിള പുത്തൻവീട്ടിൽ ബാബുവിന്റെ ഭാര്യ മേരിക്കുട്ടി വാഹനങ്ങ​ളുടെ മത്സര ഓട്ടത്തിന്റെ ഇരയാണ്. കെഎസ്ആർടിസി ഡ്രൈവറുടെ ഓവർടേക്കാണ് വീട്ടമ്മയുടെ മരണത്തിന് കാരണമായത്. ഈ കെ എസ് ആർ ടി സി ബസ് ഡ്രൈവറെ ജയിലിൽ പൂട്ടാതെ ഇനിയും കൊലയാളി ഡ്രൈബറെ ബസോടിക്കാൻ വിട്ടിരിക്കുകയാണ്‌ സർക്കാർ. കാരണം കേരളത്തിലേ റോഡ് ഭരണം നറ്റത്തുന്നത് കൊലയാളികൾ ആണ്‌