അമ്മയോളം വളർന്ന് കുഞ്ഞാറ്റ, ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉർവശി. എന്നാൽ മലയാളത്തിൽ മാത്രമല്ല തമിഴിലും ഇപിപ്പോൾ തിളങ്ങി നിൽക്കുകയാണ് താരം. ഉർവശിയുടെ സഹോദരിമാരായ കലാരഞ്ജിനിയും കൽപ്പനയും ശ്രദ്ധ നേടിയ താരങ്ങളാണ്. തെന്നിന്ത്യൻ ഭാഷകളിൽ അഞ്ഞൂറിൽ അധികം ചിത്രങ്ങളിൽ ഉർവശി അഭിനയിച്ചിട്ടുണ്ട്. പല കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ ഞെട്ടിച്ച നടിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം കേശു ഈ വീടിന്റെ നാഥനാണ്. അടുത്തിടെയാണ് ഉർവശി ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തുടങ്ങിയത്

ജീവിതത്തിൽ ഒന്നിച്ച ഇവർ പിന്നീട് രണ്ടു വഴിക്ക് പോവുകയായിരുന്നു. അച്ഛനും അമ്മയും വേർപിരിഞ്ഞപ്പോൾ മകൾ കുഞ്ഞാറ്റ അച്ഛനൊപ്പം പോവുകയായിരുന്നു. മകൾ അമ്മയ്ക്കൊപ്പം എത്തിയ സന്തോഷം പങ്കു വയ്ക്കുകയാണ് ഇപ്പോൾ ഉർവ്വശി. ഉർവ്വശിയുടെ ഭർത്താവ് ശിവൻ, മകൻ, എന്നിവർക്കൊപ്പം കുഞ്ഞാറ്റ നിൽക്കുന്ന ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചത്.

സോഷ്യൽ മീഡിയയിൽ നിന്നും വിട്ടു നിന്ന ഉർവശി ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചത് ഏതാനും മാസങ്ങൾക്ക് മുൻപാണ്.