ഉത്തര ഉണ്ണി വിവാഹിതയാകുന്നു, വരൻ നിതേഷ് നായർ

1988ൽ ജി അരവിന്ദൻ സവിധാനം ചെയ്ത മാറാട്ടം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് അഭിനയത്തിലേക്കെത്തിയ നടിയാണ് ഊർമ്മിള ഉണ്ണി. മകൾ ഉത്തര ഉണ്ണിയും നൃത്തത്തിലും അഭിനയത്തിലും സജീവമാണ്. സർഗം എന്ന സിനിമയിലെ അമ്മവേഷമാണ് ഊർമിള ഉണ്ണിയെ പ്രശസ്തയാക്കിയത്. സിനിമകൾക്ക് പുറമേ,മലയാളം ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട് ഊർമിള ഉണ്ണി.

അഭിനയവും കൊണ്ടും നൃത്തം കൊണ്ടും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ഉത്തര ഉണ്ണി. ഒപ്പം ഊർമ്മിള ഉണ്ണിയുടെ മകൾ എന്ന നിലയിലും, സംയുക്ത വർമ്മയുടെ അനുജത്തി എന്ന നിലയിലും കാലങ്ങളായി ഉത്തര പ്രേക്ഷകരുടെ ഇഷ്ട താരം തന്നെയാണ്.ഭരതനാട്യം നർത്തകിയായ ഉത്തര ‘വവ്വാൽ പശങ്ക’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ലെനിൻ രാജേന്ദ്രൻ ചിത്രം ‘ഇടവപ്പാതി’ ആയിരുന്നു ഉത്തരയുടെ ആദ്യമലയാള ചിത്രം. നിരവധി പരസ്യ ചിത്രങ്ങളിലും ഉത്തര അഭിനയിച്ചിട്ടുണ്ട്.

ഉത്തര വിവാഹിതയാകാൻ പോകുന്നു എന്ന കാര്യം കഴിഞ്ഞവർഷമാണ് പുറത്തുവരുന്നത്. പ്രേക്ഷകർ ഏറെ സന്തോഷത്തോടെയാണ് ആ വിവാഹ വാർത്തയെ സ്വീകരിച്ചത്. എന്നാൽ കൊവിഡും ലോക് ഡൗണും കാരണം ഉത്തരയുടെ വിവാഹം മാറ്റി വച്ചിരുന്നു. ഇപ്പോളിതാ വിവാഹതീയതി വെളിപ്പെടുത്തുകയാണ് താരം. ഇപ്പോൾ ഉത്തര പങ്കിട്ട സേവ് ദി ഡേറ്റ് വീഡിയോയിലൂടെ ഈ വര്ഷം ഏപ്രിൽ അഞ്ചിനുള്ള ശുഭമുഹൂർത്തത്തിൽ താനും നിതേഷും തമ്മിൽ വിവാഹിതരാകാൻ പോകുന്നു എന്നാണ് താരപുത്രി അറിയിച്ചിരിക്കുന്നത്. സേവ് ഡി ഡേറ്റ് വീഡിയോയും ചിത്രങ്ങളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.