വി മുരളീധരന്റെ വാഹന ജാഥയ്‌ക്ക് നേരെ അതിക്രമിച്ചു കയറി, മുന്നം​ഗ സംഘത്തിന്റെ പരാക്രമം

തിരുവനന്തപുരം : ആറ്റിങ്ങൽ നിയോജക മണ്ഡലത്തെ എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരന്റെ വാഹന ജാഥയ്‌ക്ക് നേരെ മുന്നം​ഗ സംഘത്തിന്റെ പരാക്രമം. സിപിഎം പ്രവർത്തകരാണ് അതിക്രമത്തിന് പിന്നിലെന്നാണ് വിവരം. സിപിഎം വാർഡ് മെമ്പറുടെ മകനും സംഘത്തിലുണ്ടായിരുന്നു. പള്ളിക്കലിലെ കുത്തിക്കാടായിരുന്നു സംഭവം.

സിപിഎം പ്രവർത്തകർ വാഹന പര്യടനത്തിന് നേരെ അതിക്രമിച്ചു കയറി തടസമുണ്ടാക്കി. മുരളീധരനെ അസഭ്യം പറയുകയുമായിരുന്നു. ഇതോടെ വാഹന പര്യടനം നിർത്തി വച്ചു. തുടർന്ന് ബിജെപി പ്രവർത്തകർ പൊലീസിനെ വിവരമറിയിച്ചു.

നാവായിക്കുളം മേഖലയിലെ പര്യടനത്തിന് ശേഷമാണ് മുരളീധരൻ പള്ളിക്കലിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിരിച്ചത്. വലിയ ജനപിന്തുണയാണ് ആറ്റിങ്ങൾ മണ്ഡലത്തിലെ വിവിധയിടങ്ങളിൽ നിന്നും മുരളീധരന് ലഭിച്ചത്.