യാത്രാക്ലേശം പരിഹരിക്കണമെന്ന് പ്രദേശവാസികള്‍, നേരിട്ടെത്തി ദുരിതം പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കി വി മുരളീധരന്‍

തിരുവനന്തപുരം. യാത്രക്ലേശം സംബന്ധിച്ച മണമ്പൂര്‍ സ്വദേശികളുടെ പരാതി പരിഹരിക്കുവാന്‍ നേരിട്ടെത്തി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. റോഡിന് കുറുകെ ദേശീയപാത നിര്‍മാണം പുരോഗമിക്കുന്നതിനാല്‍ മേല്‍പ്പാലം നിര്‍മിക്കണമെന്നാവശ്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. മണിമ്പൂര്‍ ക്ഷേത്രത്തിന് പിന്നിലായാണ് പൊതുമരാമത്ത് റോഡിനെ മറികടനവ്‌ന് ദേശീയ പാത കടന്ന് പോകുന്നത്.

രണ്ട് റോഡുകള്‍ തമ്മില്‍ ക്രോസ് ചെയ്യുന്ന സ്ഥലത്ത് മേല്‍പ്പാലമോ അടിപ്പാതയോ പദ്ധതി രൂപരേഖയിലില്ലെന്ന കാര്യം പരിശോധിക്കും. ഈ റോഡിലെ ഗതാഗതം തടസ്സപ്പെടാത്ത രീതിയില്‍ ദേശീയ പാത നിര്‍മാണത്തിലെ പ്രശ്‌നം പരിഹരിക്കുനമെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപി മണമ്പൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആവശ്യപ്രകാരമാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്.