വി മുരളീധരൻ സിറിയ സന്ദർശിക്കുന്നു, ഏഴ് വർഷത്തിന് ശേഷമാണ് മന്ത്രിതല സംഘം സിറിയ സന്ദർശിക്കുന്നത്

ന്യൂഡല്‍ഹി. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ സിറിയ സന്ദര്‍ശിക്കുന്നു. ഏഴ് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയില്‍ നിന്നും മന്ത്രിതല സംഘം സിറിയ സന്ദര്‍ശിക്കുന്നത്. ജുലായ് 12,13 തീയതികളിലാണ് സന്ദര്‍ശനം. തലസ്ഥാനമായ ഡമാസ്‌കസില്‍ എത്തുന്ന സംഘം സിറിയന്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തും.

ഒപ്പും ഇന്ത്യന്‍ സ്‌കോളര്‍ഷിപ്പിന്റെ സഹായത്തോടെ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളെ അദ്ദേഹം സന്ദര്‍ശിക്കും. സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്ത്യയും സിറിയയും തമ്മില്‍ തുടരുന്ന ശക്തമായ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുവനാണ് മന്ത്രിതല സംഘം സിറിയ സന്ദര്‍ശിക്കുന്നത്.

സിറിയയില്‍ കലാപം ഉണ്ടായിരുന്ന സമയത്തും ഇന്ത്യന്‍ എംബസി പ്രവര്‍ത്തിച്ചിരുന്നു. ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ- അറബ് പങ്കാളിത്ത സമ്മേളനത്തില്‍ കേന്ദ്ര വിദേശാകാര്യ മന്ത്രി വി മുരളിധരന്‍ പങ്കെടുത്തു. ഇന്ത്യ അറബ് ബന്ധം ശക്തമാകുന്ന നിരവധി തീരുമാനങ്ങള്‍ നടപ്പാക്കുമെന്നും വി മുരളീധരന്‍ പറഞ്ഞു.