കണ്ണൂര്‍ സര്‍വകലാശാല എസ്എഫ്‌ഐ നേതാവിനായി പിജി പ്രവേശന ചട്ടം മാറ്റുന്നുവെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി

കണ്ണൂര്‍. ഒരുവര്‍ഷം മാത്രം ഇംഗ്ലീഷ് പഠിച്ച ബികോം വിദ്യാര്‍ഥികള്‍ക്കായി എംഎ ഇംഗ്ലീഷ് പ്രവേശനത്തിലെ നിലവിലെ ചട്ടത്തില്‍ കണ്ണൂര്‍ സര്‍വകലാശാല മാറ്റം വരുത്തിയതായി സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി. ഇതിനായി സര്‍കലാശാല വൈസ് ചാന്‍സലര്‍ ഡോക്ടര്‍ ഗോപിനാഥ് രവീന്ദ്രന്റെ നേതൃത്വത്തില്‍ ഇംഗ്ലീഷ് അധ്യാപകരുടെ നേതൃത്വത്തില്‍ പ്രത്യേകം യോഗം ചേര്‍ന്നു.

നിലവിലെ ചട്ടം അനുസരിച്ച് ഒരു വര്‍ഷം മാത്രം ഇംഗ്ലീഷ് പഠിക്കുന്ന ബികോം വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് പ്രവേശനം ലഭിക്കില്ല. സംസ്ഥാനത്ത് 1960 മുതല്‍ ഈ ചട്ടമാണ് പാലിക്കുന്നത്. ഇക്കാര്യം ചൂട്ടിക്കാട്ടി കാസര്‍കോട് നിന്നുള്ള എസ്എഫ്‌ഐ നേതാവ് വിസിക്ക് പരാതി നല്‍കിയിരുന്നു. ഇതെ തുടര്‍ന്നാണ് വിസി പ്രത്യേക യോഗം വിളച്ചതെന്നാണ് ആരോപണം.

ബികോം സപ്ലിമെന്ററിയായി പാസായ ഇമ്മാനുവന് ഇതേ കോളേജില്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനം നേടുവനാണ് നീക്കം. വിസി വിളിച്ച ഇംഗ്ലീഷ് അധ്യാപകരുടെ ഓണ്‍ലൈന്‍ കരിക്കുലം കമ്മിറ്റിയില്‍ ഇത് ചര്‍ച്ചയായി. ഇത് പ്രകാരം ഒരു വര്‍ഷം ഇംഗ്ലീഷ് പഠിച്ച വിദ്യാര്‍ഥിക്ക് എംഎ ഇംഗ്ലീഷിന് ചേരാമെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ പറയുന്നു. ഇത് കോഴ്‌സിന്റെ നിലവാരം തകര്‍ക്കുമെന്നാണ് ആരോപണം.