വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്, 9 കോച്ചുകളിലെ ചില്ലുകൾ തകർന്നു

ചെന്നൈ : വന്ദേഭാരത് എക്‌സ്പ്രസിന് നേരെ ആക്രമണങ്ങൾ തുടർക്കഥ ആകുന്നു. ചെന്നൈ- തിരുനെൽവേലി ടെയിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം ഉണ്ടായി. കല്ലേറിൽ 9 കോച്ചുകളുടെ ജനൽ ചില്ലുകൾ തകർന്നു. കഴിഞ്ഞ ദിവസം രാത്രി 10:30 -ഓടെയാണ് ആക്രമണം നടന്നത്.

തിരുനെൽവേലി വാഞ്ചി മണിയാച്ചിലിൽ, ട്രെയിൻ എത്തിയപ്പോൾ സാമൂഹിക വിരുദ്ധർ കല്ലെറിയുകയായിരുന്നു. സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. കഴിഞ്ഞ വർഷം തിരുവനന്തപുരം- കാസർകോട് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെയും പല തവണ സമാനമായ രീതിയിൽ ഉണ്ടായിട്ടില്ല.