വനിത വിജയ കുമാർ നാലാം വിവാഹത്തിനൊരുങ്ങുന്നു, ചർച്ചകളിങ്ങനെ

തമിഴ് സിനിമാ രം​ഗത്ത് ഏറെ വിവാദങ്ങൾ സ്യഷ്ടിച്ച ഒന്നായിരുന്നു മുതിർന്ന നടൻ വിജയ്കുമാറിന്റെ മകൾ വനിത വിജയ്കുമാറിന്റെ മൂന്നാം വിവാഹം. ജൂൺ 27ന് ചെന്നൈയിൽ വെച്ചാണ് സംവിധായകൻ പീറ്റർപോളും വനിതയും വിവാഹിതരായത്. രണ്ട് തവണ വിവാഹം കഴിച്ച് വിവാഹം മോചനം നേടിയും ഒരു തവണ ലിവിംഗ് റിലേഷനിലുമായിരുന്നതിന് ശേഷമായിരുന്നു വനിത മൂന്നാമതും വിവാഹിതയാവുന്നത്. അതുപോലെ പീറ്റർ പോളിന്റെ രണ്ടാം വിവാഹവുമായിരുന്നു. നിരവധി വിവാദങ്ങൾ വിവഹാഹത്തിനുശേഷം വന്നെങ്കിലും അതിനെല്ലാം കൃത്യമായ മറുപടിയും നൽകിയിരുന്നു.

ഇപ്പോഴിതാ നാലാം വിവാഹത്തിന് തയ്യാറാണോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് വനിത. ഒറ്റയ്ക്ക് മക്കളെ വളർത്തുന്നതിനെക്കുറിച്ചും വനിത സംസാരിച്ചു. ‘സിം​ഗിൾ പാരന്റ് ആയിരിക്കുന്നത് പുറത്ത് നിന്ന് കാണുന്നതും യഥാർത്ഥത്തിൽ നടക്കുന്നതും വളരെ വ്യത്യസ്തമാണ്. തീർച്ചയായും ഒറ്റയ്ക്ക് മക്കളെ വളർത്തുന്നത് അച്ഛനായാലും അമ്മയ്ക്കായാലും ബുദ്ധിമുട്ടാണ്. മാതാപിതാക്കൾ എന്നതിലപ്പുറം സിം​ഗിൾ ആയിരിക്കുന്നത് തന്നെ ബുദ്ധിമുട്ടാണ്. ഇമോഷണൽ, ഫിസിക്കൽ, ഫിനാൻഷ്യൽ സ്ട്രസിലൂടെ കടന്ന് പോവേണ്ടി വരും’

‘എന്നാലും കുട്ടികളാണ് നമ്മുടെ ഡ്രൈവിം​​ഗ് ഫോഴ്സ്. അത് നല്ലതാണ്. പക്ഷെ നിങ്ങൾക്ക് വേണ്ടിയും കുറച്ച് ജീവിക്കൂ എന്നാണ് സിം​ഗിൾ പാരന്റ്സിനോട് എനിക്ക് പറയാനുള്ളത്. നിങ്ങൾ ഹാപ്പി ആയിരിക്കൂ. പങ്കാളിയെക്കുറിച്ച് ഞാനും ആലോചിച്ചിട്ടുണ്ട്, പക്ഷെ അതിനെക്കുറിച്ച് ആലോചിച്ച് ഇരിക്കുന്നില്ല’ഞാൻ ജീവിതത്തിലെ നല്ല വർഷങ്ങളിലൂടെ ആണ് കടന്ന് പോവുന്നത്. എല്ലാ നെ​ഗറ്റിവിറ്റിയെയും ഞാൻ അവ​ഗണിക്കുന്നു. വരും കാലത്ത് എന്തും സംഭവിക്കാം. ഞാൻ പങ്കാളിയെക്കുറിച്ച് കൂടുതൽ ആലോചിക്കുന്നില്ല. പക്ഷെ ഒറ്റയ്ക്ക് ജീവിക്കുന്നത് അത്ര സുഖകരമല്ല. ബോറിം​ഗ് ആണ്,’ വനിത വിജയകുമാർ പറഞ്ഞു.

നേരത്തെ വിവാഹം തനിക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും അതിനാലാണ് ആദ്യ വിവാഹം പരാജയപ്പെട്ടപ്പോഴും വീണ്ടും വിവാഹം കഴിച്ചതെന്നും വനിത വിജയകുമാർ പറഞ്ഞിരുന്നു. ബി​ഗ് ബോസ് തമിഴിൽ മത്സരാർത്ഥി ആയ വന്നതിന് ശേഷമാണ് വനിതയുടെ ജീവിത കഥ കൂടുതൽ പേർ അറിഞ്ഞത്.