ഞങ്ങൾ പ്രണയത്തിലാണെന്ന് എഴുതി പിടിപ്പിച്ചു, ഒരുപാട് സൗഹൃദ വലയം കാത്തുസൂക്ഷിക്കാത്ത ആളാണ് ഞാൻ- വരദ

മിനിസ്‌ക്രീൻ പ്രേക്ഷകരായ മലയാളികൾക്ക് ഏറെ പ്രിയങ്കരരായ താരദമ്പതികളാണ് ജിഷിനും വരദയും. അടുത്തിടെ ഇവർ പിരിഞ്ഞെന്ന വാർത്തകളും പുറത്തുവന്നിരുന്നു. സിനിമകളിൽ നിന്നും വിട്ടുനിൽക്കുന്ന വരദ ഇപ്പോൾ സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുകയാണ്.

അതേസമയം വരദയുടെ വ്യക്തിജീവിതവും കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലെ കമന്റുകളെക്കുറിച്ച് മനസ് തുറക്കുകയാണ് വരദ. സോഷ്യൽ മീഡിയയിൽ പലരും ഊഹാപോഹങ്ങളാണ് എഴുതിയിടാറുള്ളത്. പല തെറ്റായ വാർത്തകളും കണ്ട് പലപ്പോഴും പ്രതികരിക്കാൻ തോന്നിയിട്ടുണ്ട്. പിന്നെ തോന്നു നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടാക്കുന്നവരെ നമ്മളായിട്ട് വളർത്തേണ്ട ആവശ്യമില്ലല്ലോയെന്ന്. വരുന്ന പല കമന്റുകളും ഞാൻ തന്നെ ഡിലീറ്റ് ചെയ്തിട്ടുണ്ട്. അവർക്ക് ഞാൻ കാരണം പബ്ലിസിറ്റി കിട്ടേണ്ട എന്നു വിചാരിച്ചാണ് മിണ്ടാതിരിക്കുന്നത്. ചിലപ്പോഴൊക്കെ എന്റെ യൂട്യൂബ് ചാനലിന്റെ താഴേയും ഇത്തരത്തിലുളള മോശം കമന്റുകൾ വരാറുണ്ട്. മറുപടി കൊടുക്കണമെന്ന് വിചാരിക്കുമെങ്കിലും പിന്നീട് ഞാൻ തന്നെ വേണ്ടെന്ന് വെക്കാറുണ്ട്.

തന്റെ കരിയറിൽ പലതരം ഗോസിപ്പുകളുടേയും ഇരയായിട്ടുണ്ട് വരദ. വരദയും കൂടെ അഭിനയിക്കുന്ന നടനും തമ്മിൽ പ്രണയത്തിലാണെന്ന് ഒരുകാലത്ത് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ഇതോടെ ആ നടൻ തന്നോട് മിണ്ടാതായെന്നാണ് വരദ പറയുന്നത്. അഭിനേതാക്കൾ എല്ലാവരും നേരിടുന്ന പ്രശ്‌നമാണ് ഗോസിപ്പുകൾ. എന്നെ സംബന്ധിച്ച് ഏറ്റവുമധികം ഗോസിപ്പുകൾ കേട്ടിട്ടുള്ളത് അമലയിൽ അഭിനയിച്ച സമയത്താണ്. ആ സമയം എന്റെയൊപ്പം അഭിനയിച്ച നായകനടനേയും ചേർത്തു കൊണ്ട് പല വാർത്തകളും പുറത്തു വന്നിരുന്നു.

ഞങ്ങൾ തമ്മിൽ പ്രണയത്തിലാണെന്നുൾപ്പടെ പലതും എഴുതി പിടിപ്പിച്ചിരുന്നു. ഒരുപാട് സൗഹൃദ വലയം കാത്തുസൂക്ഷിക്കാത്ത ആളാണ് ഞാൻ. അതുകൊണ്ട് തന്നെ ഷൂട്ടിംഗ് ലൊക്കേഷനിൽ നടക്കുന്ന എല്ലാ ഗോസിപ്പുകളും എല്ലാവരും അറിഞ്ഞതിന് ശേഷം മാത്രമേ എന്റെ ചെവിയിൽ എത്താറുള്ളൂ.

ഈ വാർത്ത പരന്ന സമയം മുതൽ അദ്ദേഹം എന്നോട് മിണ്ടാതായി. എനിക്ക് സംഭവം എന്താണെന്ന് മനസിലായിട്ടുണ്ടായിരുന്നില്ല. പിന്നീട് മിണ്ടാത്തതിന്റെ കാരണം ചോദിച്ചപ്പോഴായിരുന്നു സത്യം പുറത്തു വന്നത്. അന്ന് എനിക്ക് ഒരുപാട് വിഷമമായി. ആ സമയത്ത് തന്നെ ഞങ്ങൾ രണ്ടു പേരും ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ അതിഥികളായി പോയിരുന്നു. അതൊക്കെ കണ്ടിട്ടായിരിക്കാം പ്രേക്ഷകർ ഞങ്ങൾ പ്രണയത്തിലാണെന്ന് വിലയിരുത്തിയത്.

ആ സമയം എനിക്ക് ഒരുപാട് വിഷമം തോന്നിയെങ്കിലും പിന്നീടങ്ങോട്ട് ഞാൻ അഭിനയിച്ച പല സീരിയലുകളിലേയും താരങ്ങളെ ചേർത്തുവച്ച് പല വാർത്തകളും പുറത്തു വന്നപ്പോൾ എല്ലാം വെറും തമാശയായി മാറിയെന്നും വരദ പറയുന്നു. അതേസമയം വരദയുടെ ദാമ്പത്യ ജീവിതം ഈയ്യടുത്ത് വാർത്തകളിൽ നിറഞ്ഞിരുന്നു. വരദയും ഭർത്താവായ നടൻ ജിഷിൻ മോഹനും പിരിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതേക്കുറിച്ച് തുറന്ന് സംസാരിക്കാൻ ഇരുവരും തയ്യാറായില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം വരദയ്‌ക്കൊപ്പമുള്ള ചിത്രം ജിഷിൻ പങ്കുവച്ചത്. ഇതും വാർത്തകളിൽ ഇടം നേടി.