മഴയുണ്ടെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തലേദിവസം അവധി പ്രഖ്യാപിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി

കോട്ടയം. സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ മഴ ഉണ്ടെങ്കില്‍ കളക്ടര്‍മാര്‍ തലേദിവസം തന്നെ അവധി പ്രഖ്യാപിക്കണമെന്ന് ജില്ലാ കളക്ടര്‍. രാവിലെ അവധി പ്രഖ്യാപിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. മഴ മുന്നൊരുക്കത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനത്തിലെ അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ചുമാറ്റിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കടപുഴകിയ മരം അപകടാവസ്ഥയിലുള്ളതല്ലെന്നും കുട്ടികള്‍ പിന്നിലെ ഗേറ്റ് വഴിയാണ് ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുടെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യും. മലബാറിലെ വിദ്യാര്‍ഥികളുടെ പ്രശ്‌നം രാഷ്ട്രീയ വീഷയമാക്കേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ വിഷയങ്ങളിലും പരിഹാരം കാണുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. 14 ബാച്ചുകള്‍ മലബാറിലേക്ക് മാറ്റിയിട്ടുണ്ട്. അവിടെ ചില പ്രശ്‌നങ്ങളുണ്ട് എന്നാല്‍ അത് രാഷ്ട്രീയ വിഷയമാക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.