അടുത്ത സർക്കാരിന്റെ തലയിലേക്ക് ബാധ്യത കെട്ടിയിടുകയണ് ഈ സർക്കാർ ചെയ്യുന്നത്-വിഡി സതീശൻ

തോമസ് ഐസക്കിന്റെ സാമ്പത്തിക പ്രഖ്യാപനത്തിനെതിരെ വിഡിസതീശൻ.തുടർഭരണം കിട്ടുമെന്നുള്ള പ്രതീക്ഷ സി പി എം കൈവിട്ടിരിക്കുന്നു.ഈ 2021 ജൂൺ 1 എന്ന് പറയുമ്പോൾ ഈ സർക്കാരിന്റെ കാലാവധിയും കഴിഞ്ഞ് തിരഞ്ഞെടുപ്പും കഴിഞ്ഞ് അടുത്ത സർക്കാർ അധികാരത്തിൽ വരില്ലേ?ഇത്രയും കോടി രൂപയുടെ ബാധ്യത അടുത്ത സർക്കാരിന്റെ തലയിലിരിക്കട്ടെ എന്നചിന്തയാണ് തോമസ് ഐസക്കിനുള്ളത്

കുറിപ്പിന്റെ പൂർണ്ണരൂപം

ഡോ.തോമസ് ഐസക്കിന്റെ സാമ്പത്തിക പ്രഖ്യാപനം കേട്ടപ്പോൾ ഒരു കാര്യം ബോധ്യമായി. തുടർഭരണം കിട്ടുമെന്നുള്ള പ്രതീക്ഷ സി പി എം കൈവിട്ടിരിക്കുന്നു.2020 ഏപ്രിൽ 1 മുതൽ സർക്കാർ കട്ട് ചെയ്ത് എടുത്ത ജീവനക്കാരുടെ ശമ്പളം പി.എഫിൽ ലയിപ്പിക്കും. 2021 ജൂൺ 1 -ാം തീയതി തൊട്ട് പിൻവലിക്കാം. ഇനിയും 6 മാസത്തേക്ക് 6 ദിവസത്തെ ശമ്പളം വീതം പിടിക്കും. അതും ഇതുപോലെ പി എഫിൽ ലയിപ്പിച്ച് 2021 ജൂൺ 1 ന് പിൻവലിക്കാം.

ലീവ് സറണ്ടർ ആനുകൂല്യവും പി എഫിൽ ലയിപ്പിക്കും. അതും 2021 ജൂൺ 1 മുതൽ പിൻവലിക്കാം. അല്ല മാഷെ, ഈ 2021 ജൂൺ 1 എന്ന് പറയുമ്പോൾ ഈ സർക്കാരിന്റെ കാലാവധിയും കഴിഞ്ഞ് തിരഞ്ഞെടുപ്പും കഴിഞ്ഞ് അടുത്ത സർക്കാർ അധികാരത്തിൽ വരില്ലേ? ഇത്രയും കോടി രൂപയുടെ ബാധ്യത അടുത്ത സർക്കാരിന്റെ തലയിലിരിക്കട്ടെ അല്ലെ!! ഇത്രയും വലിയ സാമ്പത്തിക വിദഗ്ദനാണെന്ന് ഇപ്പോഴാണ് മനസ്സിലായത് !!!