വിവാഹമോചനത്തിലെ വില്ലൻ എവിടെയോ ഒളിച്ചിരിക്കുന്ന മൂന്നാമതൊരാൾ, ചർച്ചയായി വീണ നായരുടെ പോസ്റ്റ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് വീണ നായർ. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് നടി. ബിഗ്‌ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥിയുമായിരുന്നു നടി. ഷോയിൽ നിന്നും പുറത്ത് എത്തിയപ്പോൾ താരത്തിനെതിരെ സൈബർ ആക്രമണം ഉണ്ടായിരുന്നു. സോഷ്യൽ മീഡിയകളിൽ സജീവമായ വീണ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെയാണ് താരം ഭർത്താവുമായി വേർപിരിഞ്ഞെന്ന കാര്യം ആരാധകരെ അറിയിച്ചത്.

ഇപ്പോഴിതാ താരത്തിന്റെ ഒരു സ്റ്റാറ്റസ് ആണ് പുതിയ ചർച്ചകൾക്ക് വഴി വച്ചിരിക്കുന്നത്. രണ്ടുപേർ തമ്മിലുള്ള തെറ്റിദ്ധാരണകൾ തന്നെയാവണം എപ്പോഴും വേർപിരിയാൻ കാരണം എന്നില്ല. ചിലപ്പോൾ എവിടെയോ ഒളിച്ചിരിക്കുന്ന മൂന്നാമതൊരാൾ ആയിരിക്കും യഥാർത്ഥ വില്ലൻ എന്നാണ് പറയുന്നത്. വീണയുടെ സ്റ്റാറ്റസിൽ പറയുന്ന കാര്യം സത്യമാണെന്നാണ് ഭൂരിഭാ​ഗം പേരും അഭിപ്രായപ്പെടുന്നത്.

ഞങ്ങൾ വേർപിരിഞ്ഞു, പക്ഷെ വിവാഹ മോചിതരായിട്ടില്ല. മകന് വേണ്ടി ഞങ്ങൾ അത് ചെയ്യുന്നില്ല. ഒരു അച്ഛൻ എന്ന നിലയിലുള്ള എന്റെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ എനിക്ക് കഴിയില്ല. അതുകൊണ്ട് അവന് വേണ്ടി എപ്പോഴും ഞാൻ ഉണ്ടാവും. എന്നാൽ ഞങ്ങൾ വേർപിരിഞ്ഞു – എന്നാണ് ഒരിക്കൽ അമാൻ പങ്കിട്ട പോസ്റ്റിൽ സൂചിപ്പിച്ചിരുന്നത്.

വെള്ളിമൂങ്ങ, ഒരു സെക്കന്റ് ക്ലാസ് യാത്ര’, ‘മറിയം മുക്ക്’, ‘ചന്ദ്രേട്ടൻ എവിടെയാ’, ‘ആടുപുലിയാട്ടം’, ‘വെൽക്കം റ്റു സെൻട്രൽ ജയിൽ’, ‘ജോണി ജോണി എസ് അപ്പ’, ‘ഫ്രഞ്ച് വിപ്ലവം’, ‘ഞാൻ പ്രകാശൻ’, ‘തട്ടുംപുറത്ത് അച്യുതൻ’, ‘നീയും ഞാനും’, ‘കോടതി സമക്ഷം ബാലൻ വക്കീൽ’, ‘ആദ്യരാത്രി’ തുടങ്ങി നിരവധി ചിത്രങ്ങളിലും വീണ അഭിനയിച്ചിട്ടുണ്ട്