20 ദിവസം കൊണ്ട് 6 കിലോ കുറച്ച് വീണ നായർ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് വീണ നായർ.ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും നിറഞ്ഞ് നിൽക്കുകയാണ് നടി.നടി എന്നതിലുപരി മികച്ച ഒരു നർത്തകിയും ഗായികയുമാണ് വീണ.ബിഗ്‌ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥിയും ആയിരുന്നു വീണ.ഷോയിൽ മികച്ച പിന്തുണയാണ് വീണയ്ക്ക് ലഭിച്ചത്.അവസാന അഞ്ച് മത്സരാർത്ഥികളിൽ നില ഉറപ്പിച്ച മത്സരാർത്ഥിയുമായിരുന്നു വീണ നായർ.ബിഗ്‌ബോസിലൂടെ വീണയുടെ കുടുംബവും പ്രേക്ഷകർക്ക് സുപരിചിതരായി. ഗായകനും സംഗീതജ്ഞനും ഡാൻസറും റേഡിയോ ജോക്കിയുമായ സ്വാതി സുരേഷ് ഭൈമി ആണ് വീണയുടെ ഭർത്താവ്. അമ്പാടി എന്നു വിളിപ്പേരുള്ള ധൻവിൻ ആണ് ഇവരുടെ മകൻ.

ലോക്ഡൗണിന് പിന്നാലെ തട്ടീം മുട്ടീം പരമ്പരയിലും നടി വീണ്ടും ജോയിൻ ചെയ്തിരുന്നു.ജനപ്രിയ പരമ്പരയിൽ കോകില എന്ന കഥാപാത്രമായിട്ടാണ് വീണാ നായരുടെ തിരിച്ചുവരവ്. കോവിഡ് കാലത്ത് ഷൂട്ടിംഗുകളൊന്നുമില്ലാതെ വീണുകിട്ടിയ ദിവസങ്ങൾ ഫിറ്റ്നസ്സിനായി മാറ്റി വച്ചിരിക്കുകയാണ് വീണ. 20 ദിവസം കൊണ്ട് 6 കിലോ ശരീരഭാരം കുറച്ച വിശേഷങ്ങളാണ് വീണ പറയുന്നത്.

വെള്ളിമൂങ്ങ, ഒരു സെക്കന്റ് ക്ലാസ് യാത്ര’, ‘മറിയം മുക്ക്’, ‘ചന്ദ്രേട്ടൻ എവിടെയാ’, ‘ആടുപുലിയാട്ടം’, ‘വെൽക്കം റ്റു സെൻട്രൽ ജയിൽ’, ‘ജോണി ജോണി എസ് അപ്പ’, ‘ഫ്രഞ്ച് വിപ്ലവം’, ‘ഞാൻ പ്രകാശൻ’, ‘തട്ടുംപുറത്ത് അച്യുതൻ’, ‘നീയും ഞാനും’, ‘കോടതി സമക്ഷം ബാലൻ വക്കീൽ’, ‘ആദ്യരാത്രി’ തുടങ്ങി നിരവധി ചിത്രങ്ങളിലും വീണ അഭിനയിച്ചിട്ടുണ്ട്