ലോകബാങ്കിലെ ഉന്നത ഉദ്യോഗസ്ഥയ്ക്ക് ദാരുണ അന്ത്യം

ലോകബാങ്കിലെ ഉന്നത ഉദ്യോഗസ്ഥയ്ക്ക് ദാരുണ അന്ത്യം.ആകാന്‍ഷ മുന്നറിയിപ്പു വകവച്ചില്ല.
ഇന്ത്യന്‍ വംശജയും ലോകബാങ്കിലെ ഉന്നത ഉദ്യോഗസ്ഥയുമാണ് ആകാന്‍ഷ .

മുന്നറിയിപ്പു വകവച്ചില്ല: ഇന്ത്യന്‍ വംശജയും ലോകബാങ്കിലെ ഉന്നത ഉദ്യോഗസ്ഥയുമായ ആകാന്‍ഷയ്ക്ക് ദാരുണമരണം.ജക്കാര്‍ത്ത: ലോകബാങ്കിലെ ഉന്നത ഉദ്യോഗസ്ഥയും ഇന്ത്യന്‍ വംശജയുമായ ആകാന്‍ഷ പാണ്ഡ(37)ബാലിയിലെ ഡബിള്‍ സിക്‌സ് ഹോട്ടലിനു മുന്നിലെ ബീച്ചില്‍ മുങ്ങിമരിച്ചു.

ബീച്ചില്‍ നീന്തുന്നതിനിടെയാണ് ലോകബാങ്കിലെ സീനിയര്‍ ഹെല്‍ത്ത് എക്കണോമിസ്റ്റായ ആകാൻഷ മുങ്ങിമരിച്ചത്.നീന്തുന്നതിന് നിയന്ത്രണം എര്‍പ്പെടുത്തിയിരുന്ന ബീച്ചിലാണ് കഴിഞ്ഞദിവസം ആകാന്‍ഷ നീന്താന്‍ ഇറങ്ങിയത്. ശക്തമായ തിരയുള്ളതിനാല്‍ അവിടെ നീന്തരുതെന്ന് ആകാന്‍ഷയ്ക്ക് രണ്ടുവട്ടം മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാൽ ഇത് വകവയ്ക്കാതെ ആകാൻഷ നീന്തുന്നതിനിടെ ശക്തമായ തിരയില്‍പ്പെടുകയായിരുന്നു. ബീച്ചിലെ ലൈഫ് ഗാര്‍ഡ് രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.സിംഗപ്പുറിലാണ് ആകാന്‍ഷ താമസിച്ചിരുന്നത്. മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് അമേരിക്ക മേഖലകളെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം.

https://youtu.be/ux-PvGyeGac