വിജയ് പാര്‍ട്ടിയുടെ പേര് മാറ്റുന്നു, തമിഴക വെട്രി കഴകം എന്ന പേരിന് പകരം തമിഴക വെട്രിക്ക് കഴകം എന്നാക്കി മാറ്റും

ചെന്നൈ. പുതിയതായി രൂപികരിച്ച രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് മാറ്റാന്‍ തയ്യാറെടുത്ത് നടന്‍ വിജയ്. തമിഴക വെട്രി കഴകം എന്ന പേരിന് പകരം തമിഴക വെട്രിക്ക് കഴകം എന്ന പേരാക്കുവനാണ് തീരുമാനം. പാര്‍ട്ടിയുടെ പേരില്‍ മാറ്റം വരുത്തുവാന്‍ ജനറല്‍ സെക്രട്ടറി ബുസു ആനന്ദ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

കമ്മീഷന്റെ അംഗീകാരം ലഭിച്ച ശേഷമായിരിക്കും തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുക. തമിഴ്‌നാടിന്റെ വിജയത്തിനായി പാര്‍ട്ടി എത്തതാണ് തമിഴക വെട്രിക്ക് കഴകം എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. രാഷ്ട്രീയ മാറ്റത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുക എന്ന വിജയ് പറഞ്ഞിരുന്നു. എന്നാല്‍ പേരിലെ പൊരുത്തക്കേടുകളെക്കുറിച്ച് വിമര്‍ശനം ഉയര്‍ന്നതോടെയാണ് പേര് മാറ്റാന്‍ തീരുമാനിച്ചത്.

അതേസമയം വിജയുടെ പാര്‍ട്ടിയുടെ പേരിനെതിരെ തമിഴക വാഴ്വുരുമൈ കക്ഷി സ്ഥാപകന്‍ വേല്‍മുരുകന്‍ രംഗത്തെത്തി. ഇരുപാര്‍ട്ടികളുടെയും ചുരുക്കെഴെത്ത് ടിവികെ ആയതിനാല്‍ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാകുമെന്നാണ് പരാതി.