കേരളത്തിലും രാഷ്ട്രീയ കളത്തിലിറങ്ങാനുള്ള നീക്കവുമായി വിജയ്, നിര്‍ണായക യോഗം

ചെന്നൈ. കേരളത്തിലും ശക്തമായ രാഷ്്ട്രീയ സാന്നിധ്യം അറിയിക്കാന്‍ തമിഴക വെട്രി കഴകം പ്രഡിഡന്റും നടനുമായി വിജയ്. ഇതുസംബന്ധിച്ച ചര്‍ച്ച കേരളത്തിലെ വിജയ് മക്കള്‍ ഇയക്കം ജില്ലാ പ്രസിഡന്റുമാരുമായി ചേര്‍ന്ന് ബുധനാഴ്ച നടത്തും. പനയൂരിലെ വിജയുടെ പ്രത്യേക ക്യാംപ് ഓഫീസിലാണ് യോഗം നടക്കുന്നത്.

കേരളത്തിലെ രാഷ്ട്രീയ വീഷയങ്ങളില്‍ ശക്തമായി ഇടപെടാനും തമിഴ്‌നാട്ടിലേതിന് സമാനമായി സമൂഹത്തില്‍ വിവിധ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുവാനുമാണ് തീരുമാനം. കേരളത്തിനോട് ചേര്‍ന്ന് കിടക്കുന്ന ജില്ലകളിലെ ഭാരവാഹികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വിജയ് തമിഴക വെട്രി കഴകം എന്ന പേര് പ്രഖ്യാപിച്ചത് വെള്ളിയാഴ്ചയാണ്.

പാര്‍ട്ടി അംഗങ്ങള്‍ തമിഴ്‌നാട്ടില്‍ വലിയ ആഘോഷം സംഘടിപ്പിച്ചു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുവെന്നാണ് വിജയ് പറയുന്നത്.