പ്രതിപക്ഷത്തിന് എന്റെ ശബ്ദം അടിച്ചമര്‍ത്താനാവില്ല, കോണ്‍ഗ്രസ് കാലഹരണപ്പെട്ട പാര്‍ട്ടിയായി മാറിയെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി. രാജ്യസഭയില്‍ കോണ്‍ഗ്രസിനെയും മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇനി പാര്‍ലമെന്റില്‍ അവസരം ലഭിക്കില്ലെന്ന രീതിയിലാണ് ഖര്‍ഗെ സംസാരിക്കുന്നത്. സ്‌പെഷല്‍ കമാന്‍ഡര്‍ പാര്‍ലമെന്റില്‍ എത്താത്തനിനാലാണ് ഖര്‍ഗെയ്ക്ക അവസരം കിട്ടിയത്. അദ്ദേഹത്തിന്റെ പ്രസംഗം ശ്രദ്ധയോടെ കേട്ടു.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്രയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഖര്‍ഗെയെ പരിഹസിച്ചത്. നന്ദി പ്രമേയ ചര്‍ച്ചയില്‍ മറുപടി നല്‍കവേയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഖര്‍ഗെ അദ്ദേഹത്തിന്റെ പ്രസംഗത്തിലൂടെ എന്‍ഡിഎയ്ക്ക് 400 സീറ്റ് ഉറപ്പിക്കുന്നു. പ്രതിപക്ഷത്തിന് എന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ സാധിക്കില്ല.

കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ള വിശ്വാസം രാജ്യത്തെ ജനങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നു. കാലഹരണപ്പെട്ട പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. അവരുടെ ചിന്ത കാലഹരണപ്പെട്ടു. പതിറ്റാണ്ടുകളോളം രാജ്യത്തെ ഭരിച്ച പാര്‍ട്ടി തകര്‍ന്നടിഞ്ഞുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.