പണം ഏറ്റവും കൂടുതല്‍ ചിലവാക്കുന്നത് ആ കാര്യത്തിനാണ്, വിനയ് ഫോര്‍ട്ട് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് വിനയ് ഫോര്‍ട്ട്. നിരവധി ചിത്രങ്ങളിലൂടെ താരം പ്രേക്ഷക പ്രശംസ നേടിയെടുത്തു. ഇപ്പോള്‍ വിനയ് ഫോര്‍ട്ടിന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. സാധാരണ സിനിമ രംഗത്തുള്ളവരെ പോലെ താന്‍ ആഡംബര തത്പരനല്ല എന്നാണ് വിനയ് പറയുന്നത്. വിലകൂടിയ വസ്ത്രങ്ങള്‍ അധികമില്ലാത്ത താന്‍ ഒരു ത്രീ ഫോര്‍ത്തിലും, ബനിയനിലും, സണ്‍ ഗ്ലാസിലും ഏറെ ഹാപ്പിയാണെന്ന് തുറന്നു പറയുകയാണ്.

‘പണമെല്ലാം സൂക്ഷിച്ചു വയ്ക്കും. ആവശ്യമില്ലാതെ പണം കളയില്ല. രണ്ടായിരത്തില്‍ കൂടുതല്‍ വില വരുന്ന രണ്ടു മൂന്ന് ഷര്‍ട്ടൊക്കെ എനിക്ക് കാണൂ. ഒരു ത്രീഫോര്‍ത്ത്, അതിനൊപ്പം ഒരു ടീ ഷര്‍ട്ട്, ഒരു സണ്‍ ഗ്ലാസ് അതില്‍ ഞാന്‍ ഹാപ്പിയാണ്. പണം ഏറ്റവും കൂടുതല്‍ ചിലവാക്കുന്നത് യാത്ര ചെയ്യാനാണ്. എന്റെ ഭാര്യക്കും ഏറ്റവും ഇഷ്ടമുള്ള കാര്യമാണത്.

അല്ലാതെയുള്ള അടിച്ചു പൊളി ഒന്നും അങ്ങനെയില്ല. യാത്രയ്ക്ക് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കൂടുതല്‍ ഉപയോഗിക്കാനാണ് ഇഷ്ടം. ഇതൊക്കെ എന്റെ ഇഷ്ടങ്ങളാണ്. അല്ലാതെ പണം കുറഞ്ഞ കാര്യങ്ങള്‍ ആയത് കൊണ്ട് ഞാന്‍ ചൂസ് ചെയ്യുന്നതല്ല’ ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ വിനയ് ഫോര്‍ട്ട് പറയുന്നു.