പണ്ഡിറ്റിനെ പ്രോ​ഗ്രാമുകളിൽ വല്ലാതെ അപമാനിക്കുന്നത് കണ്ടിട്ടുണ്ട്, വിമർശനങ്ങൾ ആകാം, അറിയിക്കാം. എന്നാൽ ഒരു രീതി ഉണ്ട്

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ പരിപാടികളിൽ ഒന്നാണ് സ്റ്റാർ മാജിക്. ലക്ഷ്മി നക്ഷത്ര അവതാരകയായി എത്തുന്ന പരിപാടിയിൽ അനുമോൾ, നോബി, നെൽസൺ, ഐശ്വര്യ, മൃദുല വിജയ്, യുവകൃഷ്ണ, ശ്രീവിദ്യ, ബിനു അടിമാലി, അസീസ്, മാൻവി, ഷിയാസ് കരീം തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. ഇപ്പോൾ പരിപാടിക്കെതിരെ വൻ വിമർശനമാണ് ഉയരുന്നത്.

ബോഡി ഷെയ്മിങ്ങിന്റെ പേരിൽ പലപ്പോഴും സ്റ്റാർ മാജിക്കിനെതിരെ ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇപ്പോൾ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് ഉൾപ്പെട്ട ഒരു എപ്പിസോഡിനെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. സന്തോഷിനെ വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നു ഇവർ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പരിപാടിയിൽ ഗസ്റ്റ് ആയി എത്തിയ നവ്യ നായരാണ് ഏറെയും കുറ്റപ്പെടുത്തലുകൾ ഏറ്റു വാങ്ങുന്നത്. ഇപ്പോളിതാ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് സീരിയൽ താരം അശ്വതി.

കുറിപ്പിന്റെ പൂർണ്ണ രൂപം : ശ്രീ സന്തോഷ് പണ്ഡിറ്റിനെ ഒരു പരിപാടിയിൽ കളിയാക്കി എന്ന വാർത്തയാണ് ഈ പോസ്റ്റിന് ആധാരം വളരെ പേരുകേട്ട ഒരു പ്രോഗ്രാമിൽ ആണ് അദ്ദേഹത്തെ കളിയാക്കിയതായി വാർത്ത കണ്ടത്. എന്നാൽ എന്റെ അറിവിൽ ഏത് പ്രോഗ്രാമിൽ അദ്ദേഹത്തെ വിളിക്കുമ്പോഴും വല്ലാതെ അപമാനിക്കുന്നത് കണ്ടിട്ടുണ്ട്. വിമർശനങ്ങൾ ആകാം, അറിയിക്കാം. എന്നാൽ അത് പറയുന്നതിനും ഒരു രീതി ഉണ്ട്.പ്രത്യേകിച്ച് ലോകം മൊത്തം കാണുന്ന ഒരു ചാനലിൽ വന്നിരുന്നുകൊണ്ട് ആകുമ്പോൾ.അതിപ്പോ ആരെ ആണെങ്കിലും.

എന്നാൽ ഇദ്ദേഹത്തെ ടാർജറ്റ് ചെയ്യുന്നത് പോലെയാണ് തോന്നുന്നത്.ശ്രീ ഇളയരാജ സംഗീത സംവിധാനം ചെയ്ത “പച്ചമലർ പൂവ് ” എന്ന കിഴക്ക് വാസലിലെ ഗാനം മലയാളത്തിൽ വന്നപ്പോൾ “എന്തുപറഞ്ഞാലും നീ എന്റേതല്ലേ വാവേ” ആയി മാറി. അതുപിന്നെ അദ്ദേഹത്തിന്റെ തന്നെ പാട്ടാണെന്ന് നമക്ക് തർക്കിക്കാം അല്ലെ. പക്ഷെ ഓരോ ഗാനങ്ങളും ഇരുന്ന് ശെരിക്കൊന്ന് കേട്ടാൽ ഏതൊക്കെ അറബി ഇംഗ്ളീഷ് പാട്ടുകളാണ് മലയാളം പാട്ടുകളായി നമ്മൾ ആസ്വദിക്കുന്നത് എന്നത് കണ്ടുപിടിക്കാൻ പറ്റും.സന്തോഷ്‌ പണ്ഡിറ്റ്‌ സിനിമകളും ഗാനങ്ങളും സൂപ്പർ ആണെന്നൊന്നും ഞാൻ പറയില്ല.. പക്ഷെ അദ്ദേഹം സ്വന്തമായി എഴുതുന്നു, പാടുന്നു, സംവിധാനം ചെയ്യുന്നു, ഡാൻസ് ചെയ്യുന്നു വേറാർക്കും ഒരു ശല്യോം ഉണ്ടാക്കുന്നില്ല.. വിമർശിച്ചോളൂ പക്ഷെ കുത്തിക്കൊല്ലരുത്.